നവിൻ മാത്യു
മാത്യു വർഗീസിന്റെയും ജയ മാത്യവിന്റെയും മകനായി പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ചു. അടൂർ ഹോളി എയ്ഞ്ചൽസ് ഇ എം എച്ച് എസ് എസിലായിരുന്നു നവീന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേന്നിൽ നിന്നും മൾട്ടി മീഡിയായിൽ ബിരുദവും, തുടർന്ന് കോയമ്പത്തൂർ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദവും നേടി. അതിനുശേഷം തിരുവനന്തപുരം എൽ വി പ്രസാദ് ഫിലിം ആൻഡ് ടിവി അക്കാദമിയിൽ നിന്നും എഡിറ്റിംഗ് ആൻഡ് സൗണ്ട് ഡിസൈനിംഗ് പഠിച്ചു.
2016 -ൽ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിൽ അസിസ്റ്റ്റന്റ് എഡിറ്ററായിട്ടാണ് നവിൻ തുടക്കം കുറിയ്ക്കുന്നത്. പിന്നീട്.2018 -ൽ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് എന്ന സിനിമയിലും അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. 2020 -ൽ കടൽ പറയാത്തത് എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. GIFFI Kolkata ഫിലിം ഫെസ്റ്റിവലിൽ Hope and Honour(English) എന്ന ഷോർട്ട് ഫിലിമിലെ എഡിറ്റിംഗിന് മികച്ച മൂന്നാമത്തെ എഡിറ്റർക്കുള്ള പുരസ്ക്കാരത്തിന് അർഹനായി,.മലബാർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ Hope and Honour(English) മികച്ച എഡിറ്റർക്കുള്ള പുരസ്ക്കാരം നവിന് നേടിക്കൊടുത്തു.