പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്

ആരാണ്ടെട നീയിന്നെട
കോറോത്തെ രവീ

നാടിന്നും വീടിന്നും അധികപ്പറ്റോ
മണ്ണെല്ലാം ആരാരുടെ മണ്ടച്ചാരേ
സ്വന്തം തല സ്വന്തം കാൽ കത്തും മരമേ

നീ അകമേ നീറി നീറിപ്പുകയ്
തീച്ചുടലയാള്
പൊള്ളത്തടിമേൽ
വിറക് നീ കാട് വസന്തർത്തു നീ
ശരം വില്ല് കാട്ടാളനുമേ ക്രൗഞ്ചവുമേ

കോറോത്തെ രവീ
മാളത്തിലെലീ
പാമ്പു ഫണം നീർത്തുന്നതു കാണുന്നില്ലേ
കൈക്കോട്ടെടെടാ
തടമെടുക്കെടാ

അകമടിച്ചു പുറമടിച്ചു വെടിപ്പാക്കെടാ
ആരാന്റെ മലമ്പള്ളേ പൊന്തുന്നോറേ വെയി-
ലേറുന്നുണ്ടപ്പ നീറുന്നുണ്ടപ്പ
ഊരോ പൊള്ളണപ്പാ

കീഴോര കണ്ടത്തില് 
കള്ളം കൊയ്യുന്നോറേ, തീ
പാറുന്നുണ്ടപ്പ
കണ്ണീന്നാന്നപ്പ
ഉള്ളം വേവുന്നപ്പാ

ഒലികളുറവെടുക്കും മലമേലേ
മഴമുകിലുമാല

ചെരുവിലെ നനവിലചെടി തരുവ്
ഹരിതമാർന്ന മേട്

അവിടെ നിറയെ നുരയും
മീൻ ആമ പന്നി പക്ഷി 
ജന്തുക്കളെ സ്വന്തം ഉയിർ
ബന്ധുക്കളെ മാലോകരെ

ഉടലുചിറകു സകല-
മൊന്നോടരിഞ്ഞിട്ടതും
കരകടൽകുരൽസഹിത-
മാർത്ത്യാൽ ഭക്ഷിച്ചതും ...

ചുടുനിണ-
ച്ചായായായായായായേ ...
തന്തതായമാരേ ചോര ...
മണ്ണു ചോര പുണ്ണു ചോര

(പ്രസംഗം)

നീയല്ലോ തീ
കടയുമരിയ പറവ
ഉള്ളുനൊന്തുണർന്നൊരോർമ്മ

കുതിയുമരിയ പറവ
കാലുവെന്തു പായുമോർമ്മ

പുതിയ ചിറകിനുറവ
കാറ്റെഴും കിനാവറ
മഴയിലും വെറിയിലും
മലയിടിഞ്ഞ പ്‌രാന്തിലും

അറിയണമവർ 
പണിത ഗോപുരങ്ങൾ
പൊയ്യ് പൊയ്യ്

അറിയണമവർ
തെരുവിലലറു-
മറിവ് പൊയ്യ് പൊയ്യ്

പ്രകൃതി പകരുമലിവ്
മാത്രമേ പൊരുള് പൊരുള്
അരക്കില്ലമേ
പോ പോ പോ പോ പോയ്
തുലയ് പോയ്

മൂവന്തിയും രാവും പോയീന്
കണ്ടങ്കൊത്താൻ ബന്നീന്
സൂര്യങ്കുഞ്ഞൻ ചേറീ മുങ്ങീറ്റ്

കണ്ടൂറായ്
തോറും കണ്ടീന്, ഓറ്
മോറ് നോക്കുമ്പം ഉള്ളം 
തുള്ളും തണ്ണീര്

മാരിയും കാറും മാഞ്ഞീന്
തെക്ക്ന്നെത്തീ തെന്നല്
വേനക്കന്ന് പൂട്ടും തേരേറീ

കാറ്റോല കൊണ്ട് വീശീന് 
ഞാറ് നീറ്റി നടുമ്പം വേർത്ത്
പൊന്തും പൊഞ്ഞാറ്

പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്

കീഞ്ഞ് കീഞ്ഞ് കീഞ്ഞ് കീഞ്ഞ് 
കീഞ്ഞ് കീഞ്ഞ് കീഞ്ഞ് കീഞ്ഞ്

കേരിക്കേരിക്കേരിക്കേരി
കേരിക്കേരിക്കേരിക്കേരി

പാറിപ്പാറിപ്പാറിപ്പാറി
പാറിപ്പാറിപ്പാറിപ്പാറി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Panju Panju