ശ്രീകോവിൽ നട തുറന്നൂ

ഗജാനനം ഭൂതഗണാദിസേവിതം
കവിധ്വജംബു ഫലസാര ഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നമാമി വിഘ്നേശ്വരാ പാദ പങ്കജം

ശ്രീകോവില്‍ നട തുറന്നൂ
ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൽ ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ

സംക്രമസന്ധ്യാ സിന്ദൂരം ചാർത്തിയ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ (2)
ദീവാവലി ഉണർന്നൂ
ശരണം വിളി ഉയർന്നൂ
സ്വാമിയേ ശരണമയ്യപ്പ
(ശ്രീകോവിൽ നട...)

ജനകോടികളുടെ യുഗസാധനയുടെ
അസുലഭ നിര്‍വൃതി താരണിയുന്നു (2)
അതിലൊരു നേരിയ പരാഗരേണുവിൽ
അലിഞ്ഞുചേരാനതിമോഹം
(ശ്രീകോവില്‍....)

തൊഴുകയ്യോടെ മിഴിനീരോടെ
തിരുസന്നിധിയില്‍ ഞാൻ നിന്നോട്ടെ (2)
ശരണാഗതനേ കരുണാലയനേ
ശരണം നീയേ ശബരിഗിരീശാ
(ശ്രീകോവില്‍....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreekovil Nada Thurannu

Additional Info

അനുബന്ധവർത്തമാനം