ഒരു നാളിലെൻ മനം

ഒരു നാളിലെൻ മനം തേങ്ങീ..അപരാധ ബോധമോടെ..
അനുതാപമെന്നിൽ നിറഞ്ഞൂ..എന്നേശു അണഞ്ഞു ചാരേ..
തവസ്നേഹധാരയാൽ തഴുകാൻ..കരുണാർദ്ര സ്പർശമേകീ
മൃതനായിരുന്ന എന്നേ..നവ സൃഷ്ടിയാക്കി നാഥൻ
(ഒരു നാളിലെൻ മനം)

മഞ്ഞിൻ തുള്ളിപോലെ ഉള്ളം വെണ്മ തേടീ നിർമ്മലനായ് ഞാനിതാ..
സാക്ഷ്യം എങ്ങും നൽകാം ലോകം രക്ഷ നേടും
ശാന്തി തൻ ദൂതനാകാം..
ഈ ആനന്ദം ഹാ എൻ ഭാഗ്യം ..വാഴ്ത്തിപ്പാടാം കീർത്തിച്ചീടാം
ഉണരൂ മനമേ പാടൂ.. (ഒരു നാളിലെൻ മനം)

പ്രിയനാം ഈശോ നാഥൻ വന്നൂ എന്നേ തേടി വേനലിൽ തേന്മഴയായ്
ദാഹം തീർത്തീടുന്നു..സ്നേഹം നൽകീടുന്നൂ..കനവുകൾ പൂവണിഞ്ഞൂ
പ്രാർത്ഥിച്ചീടാം..നിൻ നാമത്തേ..കീർത്തിച്ചീടാം നിന്നേ മാത്രം
തുണയായ് വരണേ നാഥാ (ഒരു നാളിലെൻ മനം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Oru naalilen manam

അനുബന്ധവർത്തമാനം