പ്രിയേ നീയെന്‍
പ്രിയേ നീയെന്‍ കാവ്യങ്ങളില്‍
നായിക എന്നും തെളിയുമീ ഭാവന
നീയെന്റെ പുണ്യ നിത്യ സാമ്രാജ്യം
എന്റെ ഏകാന്തതയില്‍ എന്റെ ധ്യാനങ്ങളില്‍
എന്റെ മാനസക്കോവിലില്‍ നിത്യം
ഞാന്‍ കണ്ടീടും സ്വര്‍ണ്ണ വിഗ്രഹം
മാലിനീ തീരങ്ങളില്‍ നീ ശകുന്തള
യമുനാ തീരങ്ങളില്‍ നീയിന്നെന്റെ രാധിക
മലരണിക്കാട്ടില്‍ ഇടയന്റെ സഖി നീ ചന്ദ്രികാ
എന്റെ തൂലികയെഴുതും വര്‍ണ്ണ ഛായാപടം
നിന്റെ നൃത്ത വിലാസം മുഗ്ദ്ധരൂപം സഖീ
രാമായണം കഥകളില്‍ നീയെന്റെ സീതാ
കവിയുമിന്നെൻറെ കരളില്‍ ഭാവങ്ങള്‍
ചൊരിയൂ നീ ഭാഷകള്‍
കവിയുമിന്നെൻറെ കരളില്‍ ഭാവങ്ങള്‍
ചൊരിയൂ നീ ഭാഷകള്‍
ഗീതേ കവിതേ നീയെന്‍ പ്രാണന്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Priye Neeyen
Additional Info
Year:
1986
ഗാനശാഖ: