ശലഭങ്ങളേ

ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ
ഇവിടെയെന്‍ മാനസ പൂവിരിഞ്ഞു വിരുന്നു വരൂ
ഏഴുവര്‍ണ്ണം നിറഞ്ഞൊരു പൂവ് പൂവ് മാനസപ്പൂവ്
മോഹങ്ങള്‍ പൊന്‍പരാഗങ്ങളായ് തൂവുമീ
മാനസപ്പൂവിന്‍ ദളങ്ങളില്‍ ഇന്നുമീ
താമസിക്കാന്‍ വരൂ താരുണ്യം തുള്ളുമീ തേന്‍കിണ്ണം തരാം

ഇതുവരെ നീ കാണാ പൂവ്
ഇതുവരെ നുകരാത്ത പൂവ്
പകലോനും പനിമതിയും
തേടീട്ടും കാണാത്ത പൂവ്

ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ
ഇവിടെയെന്‍ മാനസ പൂവിരിഞ്ഞു വിരുന്നു വരൂ

ഏതു മണ്ണിലും വിരിയും പൂവ്
കാലം കാത്തിടും പൂവ്
മണ്ണിലെ സ്വപ്നങ്ങള്‍ സത്യങ്ങള്‍ മിഥ്യകള്‍
ദുഃഖങ്ങളൊക്കെയും ഉള്ളിലൊതുക്കി കൊണ്ടെങ്ങെങ്ങും
വാടാമലരായ് വിളങ്ങുന്നു ജന്മാന്തം വരെ

ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ
ഇവിടെയെന്‍ മാനസ പൂവിരിഞ്ഞു വിരുന്നു വരൂ
നിങ്ങൾ വരൂ .....വിരുന്നു വരൂ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shalabhangale

Additional Info

Year: 
1986

അനുബന്ധവർത്തമാനം