മാരിവില്ലേ നീ

മാരിവില്ലേ നീ എന്തിനു മാനം കളമെഴുതി
നീളെ തോരണം ചാര്‍ത്തി
മുകില്‍ വിങ്ങും കരളോടെ കേഴുന്നിതാ കേഴുന്നിതാ
പറയൂ പറയൂ നീ പറയൂ വിണ്ണില്‍ മുഴങ്ങുമീ കദനം
എങ്ങും പറന്നിതാ മണ്ണില്‍ എന്‍  
ആത്മഗീതമായൊഴുകി സന്ദേശമായ്

മണ്ണില്‍ സുഖങ്ങളോ മാരിവില്ലേ നിന്നെപ്പോല്‍
ക്ഷണനേരം മനങ്ങളില്‍  സുഖമേകുന്നിതെങ്കിലും
വാളൂരി വീശിയും യുദ്ധഭേരി മുഴക്കിയും
ഈ ഭൂമീചരങ്ങളെ വര്‍ഷ ദുഃഖത്തിലാഴ്ത്തിയും
കാലം കറുത്തിരുള്‍ വേഷം ചമഞ്ഞു
വൻ കാരാഗൃഹങ്ങളായ് തീര്‍ത്തില്ലേ ജീവിതം

എങ്ങും സുഗന്ധികള്‍ വര്‍ണ്ണ സൂനങ്ങളാകവേ
മധുര  മന്ദാനിലന്റെ പൊന്നൂഞ്ഞാലിലാടവേ 
വർഷം ഞെരിച്ചതോ പാടെ തകര്‍ത്തിടും 
സ്വപ്ന സൌഖ്യങ്ങളാകവേ 
നിത്യ ദുഃഖത്തിന്‍ സ്മാരകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Maariville Nee

Additional Info

Year: 
1986

അനുബന്ധവർത്തമാനം