ഗാനമേ ഓരോ

ഗാനമേ  ഓരോ മനസ്സിലും തൂവും
തേന്‍ കണം നീയോ ലഹരി പകരും മാധുര്യം
കാവ്യമേ ഓരോ കരളിലും തൂകും
ദീപമേ സുവര്‍ണ്ണ ജ്വാല വീശി നില്‍ക്കും നീ
മണ്ണിലെ ജീവിതം ധന്യമായ് തീര്‍ക്കുവാന്‍
പ്രപഞ്ച ശില്‍പ്പി പ്രാണനില്‍ആദ്യമായ് പകര്ന്നതോ കനിഞ്ഞതോ

ഇന്ന് ഞാന്‍ പാടും പാട്ടുകള്‍ കേള്‍ക്കാന്‍
എന്‍ പ്രിയേ നിന്നില്‍ പ്രണയഭരിത ഭാവങ്ങള്‍
വണ്ട്‌ ഞാന്‍ ഈണം മൂളി വരും നേരം
പൂച്ചെണ്ട് നീ നിന്നില്‍ തെളിയും മന്ദഹാസങ്ങള്‍
പൊന്‍  മണി  വീണയില്‍  മന്ദ്രമായ്‌  മീട്ടിടും
സ്വരങ്ങള്‍ നിന്‍  ഭാവനപ്പക്ഷിയെ
ഉണര്‍ത്തുമോ ഉയര്‍ത്തുമോ

നാദമായ് ഭാവമായ് നമ്മളൊന്നാകുകിൽ
പ്രപഞ്ചമാകേ നമ്മളില്‍ ഓമലേ
ഒതുങ്ങിടും വിളങ്ങിടും ഒതുങ്ങിടും വിളങ്ങിടും
ഒതുങ്ങിടും വിളങ്ങിടും ഒതുങ്ങിടും വിളങ്ങിടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Gaaname Oro

Additional Info

Year: 
1986

അനുബന്ധവർത്തമാനം