പൂങ്കുരുവീ നീ

പൂങ്കുരുവീ നീ പുല്ലാങ്കുഴലൂതി
പുന്നെല്ലിന്‍ വയല്‍ കൊയ്യണ നേരം
ഒന്നൂ നീ വരുമോ നീ വരുമോ
പൂങ്കുരുവീ നീ പുല്ലാങ്കുഴലൂതി
പുന്നെല്ലിന്‍ വയല്‍ കൊയ്യണ നേരം
ഒന്നൂ നീ വരുമോ നീ വരുമോ

ഓലക്കുടിലുകളില്‍ ഇന്നോണം വന്നല്ലോ
കന്നിപ്പെണ്ണിന്റെ കയ്യില്‍ മിന്നണ
കൊയ്ത്തരിവാളല്ലോ കൊയ്ത്തിനു വന്നല്ലോ

പൂങ്കുരുവീ നീ പുല്ലാങ്കുഴലൂതി
പുന്നെല്ലിന്‍ വയല്‍ കൊയ്യണ നേരം
ഒന്നൂ നീ വരുമോ നീ വരുമോ
പൂങ്കുരുവീ നീ പുല്ലാങ്കുഴലൂതി
പുന്നെല്ലിന്‍ വയല്‍ കൊയ്യണ നേരം
ഒന്നൂ നീ വരുമോ നീ വരുമോ

ഇന്നെന്റെ മാടത്തിലെ ചെറുമാടത്ത ചൊല്ലിയല്ലോ
പൊന്നിന്‍ പൂത്താലി തീര്‍ത്തു കൊണ്ടന്നിട്ടും
നിന്റെ മണിമാരന്‍

അത്തപ്പൂ വിരിക്കുമ്പോള്‍ ഞങ്ങള്‍
ആലാത്തിട്ടാടുമ്പോള്‍ കൈകൊട്ടിക്കളിപ്പാട്ടും  
കൊണ്ടെന്റെ കൂടെ നീ വരുമോ

പൂങ്കുരുവീ നീ പുല്ലാങ്കുഴലൂതി
പുന്നെല്ലിന്‍ വയല്‍ കൊയ്യണ നേരം
ഒന്നൂ നീ വരുമോ നീ വരുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Poonkuruvi Nee

Additional Info

Year: 
1986

അനുബന്ധവർത്തമാനം