സൌമിനീ സന്ധ്യേ

സൌമിനീ സന്ധ്യേ സൌവര്‍ണ്ണ രാഗാര്‍ദ്രം
നിന്‍ തിരു ഹൃദയം കാവ്യ സംഗീതം
സൌമിനീ സന്ധ്യേ  ഇന്നെന്തോരാവേശം
സാഗര മാനസം ശ്രീമുഖീ നിന്നെ
നീലത്തിര പൂച്ചെണ്ടിനാൽ മാടി വിളിക്കുന്നു  

സഹസ്ര മണി മുകിലാല്‍ മയിലേറി വിളയാടി
സമയമാം തേരില്‍ നീ അരികില്‍ വരികില്ലേ
നീലത്തിര പൂച്ചെണ്ടിനാൽ  മാടി വിളിക്കുന്നു

ആഴങ്ങളില്‍ തൂമുത്തുകള്‍ മോഹങ്ങളായിതാ  
നീ  വന്നിടും നേരങ്ങളില്‍ മാറില്‍ മയങ്ങുവാന്‍
ഓളങ്ങള്‍ പാടുന്ന താളത്തിനു
പൊന്‍ പാദസരം കിലുക്കി നീ നടനം തുടങ്ങുമോ

സൌമിനീ സന്ധ്യേ സൌവര്‍ണ്ണ രാഗാര്‍ദ്രം
നിന്‍ തിരു ഹൃദയം കാവ്യ സംഗീതം
സൌമിനീ സന്ധ്യേ  ഇന്നെന്തോരാവേശം
സാഗര മാനസം ശ്രീമുഖീ നിന്നെ
നീലത്തിര പൂച്ചെണ്ടിനാൽ മാടി വിളിക്കുന്നു  
മാടി വിളിക്കുന്നു  .... മാടി വിളിക്കുന്നു .....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Soumini Sandye

Additional Info

Year: 
1986

അനുബന്ധവർത്തമാനം