പ്രിയ രാഗിണീ
ആ..........ആ............ആ............ആ............
പ്രിയ രാഗിണീ എന്റെ പ്രിയ രാഗിണീ
ചിറകു വിടര്‍ത്തിയ മനസ്സുമായ് എന്റെ
ചിന്തകളില്‍ നീ വന്നു ആ ചിത്രതലത്തില്‍ നിന്നു
പ്രിയ രാഗിണീ..............
അറ്റം കെട്ടിയൊരീറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി
അറ്റം കെട്ടിയൊരീറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി
ജീരക കസവിന്‍ ഒന്നരയുടുത്തു ദീപാരാധന നടയില്‍
ജീരക കസവിന്‍ ഒന്നരയുടുത്തു ദീപാരാധന നടയില്‍
താലം നിറയെ പൂക്കളുമായ് നീ തപസ്വിനിയായ് നില്‍ക്കുമ്പോള്‍
അപ്സരകന്യക നിന്നെ മാറില്‍ ചേര്‍ത്ത് പുണരാന്‍ മോഹം
മോഹം.......മോഹം...... മോഹം............
പ്രിയ രാഗിണീ..............
സ്വര്‍ഗ്ഗം തോല്‍ക്കുമാ നീളന്‍ മിഴിയില്‍ സ്വപ്നങ്ങളുമായി
സ്വര്‍ഗ്ഗം തോല്‍ക്കുമാ നീളന്‍ മിഴിയില്‍ സ്വപ്നങ്ങളുമായി
പാദസരത്തിന്‍ ശിഞ്ജിതമോടെ പൂജാമണ്ഡപ വഴിയില്‍
പാദസരത്തിന്‍ ശിഞ്ജിതമോടെ പൂജാമണ്ഡപ വഴിയില്‍
ഹംസം തോല്‍ക്കും പൂമൃദുനടയായ് തരളിത നീ പോകുമ്പോള്‍
നിന്‍ ചൊടിയിതളിന്‍ തേനും മണവും കോരി നുകരാന്‍ ദാഹം
ദാഹം.........ദാഹം...........ദാഹം............
പ്രിയ രാഗിണീ എന്റെ പ്രിയ രാഗിണീ
ചിറകു വിടര്‍ത്തിയ മനസ്സുമായ് എന്റെ
ചിന്തകളില്‍ നീ വന്നു ആ ചിത്രതലത്തില്‍ നിന്നു
പ്രിയ രാഗിണീ..............