ഒരു മുളങ്കാടിന്റെ

ഒരു മുളങ്കാടിന്റെ സംഗീതമായ് 
ഒരു തെക്കന്‍കാറ്റിന്റെ സൌഗന്ധമായ്
ഒരുനാളില്‍ ഒഴുകി നീയെത്തിയപ്പോള്‍  
ഒരുത്തരും അറിയാതെ ഞാന്‍ കവര്‍ന്നു  
നിന്നെ ഞാന്‍ കവര്‍ന്നു
ഒരു മുളങ്കാടിന്റെ സംഗീതമായ് 
ഒരു തെക്കന്‍കാറ്റിന്റെ സൌഗന്ധമായ്

സ  രി  ഗ  മ  പ  ധ  നി  തന്‍  
നൂപുര  താളത്തില്‍ സംഗീത നീയാടിയപ്പോള്‍
രി ഗരി ഗരി ഗരി സനിസധനി പ ധനി സസനിധപമഗ
രിഗ സരി ഗമ പധ പനിധ പധ പനി ധസ നിരി
സഗരി മഗരിസനിധപമധപമരി ഗരിസധരിസനിപ
ധപ നിധ സനി രിസാ ഗരി മഗ സ രി ഗമപധനി
ഗരിസനിധ രിസനിധപ സനി ധപമ നിധപമഗ
സരിഗമ രിഗമധപ സരിഗമ പധനിധ   
തന്‍ നൂപുര  താളത്തില്‍ 
സംഗീത  നീയാടിയപ്പോള്‍  
നിന്‍  നീല  മിഴികളില്‍  അംഗുലീമുദ്രയില്‍
എന്റെ  ഹൃദന്തം  തുടിച്ചു   
നിന്‍ നീല മിഴികളില്‍ അംഗുലീമുദ്രയില്‍
എന്റെ ഹൃദന്തം തുടിച്ചു   
ഞാന്‍ അറിയാതെ നിന്നിലേക്കൊഴുകി 
ഞാനൊരു സംഗീതമായെങ്കില്‍ 
നിന്റെ ചൊടികളില്‍ ഉണര്‍ന്നെങ്കില്‍

ഒരു മുളങ്കാടിന്റെ സംഗീതമായ് 
ഒരു തെക്കന്‍കാറ്റിന്റെ സൌഗന്ധമായ്
 
മധുമലരിതളിന്റെ മാദക ഗന്ധത്തില്‍  
പുഷ്പിണി നീ അണഞ്ഞപ്പോള്‍ ആ...ആ..ആ...
സ നിധമ ഗമധപമഗരിസ നീ സനിസധ നിസഗമ
ധനി മധനിസ ഗരി സനിധ
ഗ ഗ ഗ ഗാ മ മ മ മാ ധ ധ സ മ
ഗമധനി സഗരിസനിധപമഗരിസ
മധുമലരിതളിന്റെ  മാദക  ഗന്ധത്തില്‍  
പുഷ്പിണി നീ അണഞ്ഞപ്പോള്‍
നിന്‍ കവിള്‍പ്പൂക്കളില്‍ നഗ്നമാ മേനിയില്‍  
എന്റെ ആത്മാവ് തരിച്ചു
ഞാന്‍ അറിയാതെ നിന്നെ സ്നേഹിച്ചു

ഒരു മുളങ്കാടിന്റെ സംഗീതമായ് 
ഒരു തെക്കന്‍കാറ്റിന്റെ സൌഗന്ധമായ്
ഒരുനാളില്‍ ഒഴുകി നീയെത്തിയപ്പോള്‍  
ഒരുത്തരും അറിയാതെ ഞാന്‍ കവര്‍ന്നു  
നിന്നെ ഞാന്‍ കവര്‍ന്നു
ഒരു മുളങ്കാടിന്റെ സംഗീതമായ് 
ഒരു തെക്കന്‍കാറ്റിന്റെ സൌഗന്ധമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Oru Mulankadinte