ഭാവം സുസ്മിതഭാവം

ഭാവം സുസ്മിതഭാവം
രാഗം മോഹന രാഗം 
നാദം മാസ്മര  നാദം
മിഴിയുടെ  ജാലം മായാജാലം 
ഭാവം സുസ്മിതഭാവം

ഗന്ധം ചന്ദന ഗന്ധം ചന്തം രതിയുടെ ചന്തം   
ഗന്ധം ചന്ദന ഗന്ധം ചന്തം രതിയുടെ ചന്തം   
സ്വപ്നം മദഭര സ്വപ്നം
അവളൊരു സ്വര്‍ഗ്ഗം മണ്ണിലെ സ്വര്‍ഗം

ഭാവം സുസ്മിതഭാവം
രാഗം മോഹന രാഗം 
നാദം മാസ്മര  നാദം
മിഴിയുടെ  ജാലം മായാജാലം 
ഭാവം സുസ്മിതഭാവം

ഹര്‍ഷം പുളകിത ഹര്‍ഷം
നാണം മധുരിത നാണം  
ഹര്‍ഷം പുളകിത ഹര്‍ഷം
നാണം മധുരിത നാണം
താളം  ശ്രുതിലയ  താളം  നടയില്‍
മേളം  നവരസ  മേളം

ഭാവം സുസ്മിത ഭാവം
രാഗം മോഹന രാഗം 
നാദം മാസ്മര  നാദം
മിഴിയുടെ  ജാലം മായാജാലം 
ഭാവം സുസ്മിതഭാവം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhavam Susmithabhavam