കാറ്റിനു കുളിര് വന്നു
കാറ്റിനു കുളിര് വന്നു
കടല്‍ക്കിളി കുളിച്ചു വന്നു
കുളിരില്‍ മുങ്ങിക്കുളിച്ചൊരു പൂര്‍ണ്ണിമ
കുണുങ്ങി കുണുങ്ങി വന്നു
കാറ്റിനു കുളിര് വന്നു
നീല സരോവരത്തില്‍ ആയിരം താമരപ്പൂ വിടര്‍ന്നു
നീല സരോവരത്തില്‍ ആയിരം താമരപ്പൂ വിടര്‍ന്നു
അവളുടെ നീല നയനങ്ങളില്‍
ആയിരം സ്വര്‍ണ്ണ കിനാവുണര്‍ന്നു
താമരപ്പൂവും സ്വര്‍ണ്ണക്കിനാവും പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ
കാറ്റിനു കുളിര് വന്നു
കടല്‍ക്കിളി കുളിച്ചു വന്നു
കുളിരില്‍ മുങ്ങിക്കുളിച്ചൊരു പൂര്‍ണ്ണിമ
കുണുങ്ങി കുണുങ്ങി വന്നു
കാറ്റിനു കുളിര് വന്നു
ആകാശ നീലിമയില്‍ ആയിരം താരകപ്പൂ വിടര്‍ന്നു
ആകാശ നീലിമയില്‍ ആയിരം താരകപ്പൂ വിടര്‍ന്നു
അവളുടെ ആത്മാവിന്നാഴങ്ങളില്‍
ആയിരം വര്‍ണ്ണങ്ങള്‍ ആടി വന്നു
താരകപ്പൂവും വര്‍ണ്ണക്കുരുന്നും പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ
കാറ്റിനു കുളിര് വന്നു
കടല്‍ക്കിളി കുളിച്ചു വന്നു
കുളിരില്‍ മുങ്ങിക്കുളിച്ചൊരു പൂര്‍ണ്ണിമ
കുണുങ്ങി കുണുങ്ങി വന്നു
കാറ്റിനു കുളിര് വന്നു