പൂനിലാപ്പക്ഷി

പൂനിലാപ്പക്ഷി ചിറകടിച്ചു 
ഭൂമിയില്‍ സൌന്ദര്യമുത്തുതിര്‍ന്നു 
ആ മുത്തൊരെണ്ണമെന്‍ ഓമനയായ് 
അവളുടെ സുസ്മിതത്തിന്‍ കതിരാടി 
പൂനിലാപ്പക്ഷി ചിറകടിച്ചു

ശ്രാവണക്കുളിര്‍കാറ്റില്‍ ഇളകുന്നോരവളുടെ 
കാറണി  വേണീനിരയില്‍    
ശ്രാവണക്കുളിര്‍കാറ്റില്‍ ഇളകുന്നോരവളുടെ 
കാറണി  വേണീനിരയില്‍  
വിരലുകളോടിച്ചു  പ്രണയാര്‍ദ്ര രഹസ്യങ്ങള്‍ 
കാതില്‍  ഞാന്‍  മന്ത്രിക്കുമ്പോള്‍
അവളുടെ വിരലുകള്‍ എന്‍ വിരിമാറില്‍ 
ആയിരം ചിത്രം വരയ്ക്കും  
അനുരാഗ ചിത്രം വരയ്ക്കും
പൂനിലാപ്പക്ഷി ചിറകടിച്ചു

താരുണ്യത്തളിര്‍ പൂത്തു വിടരുന്നോരവളുടെ  
താമരഗന്ധിപ്പൂ മെയ്യില്‍  
താരുണ്യത്തളിര്‍ പൂത്തു വിടരുന്നോരവളുടെ  
താമരഗന്ധിപ്പൂ മെയ്യില്‍  
അടിമുടി ചുംബന രതിലയ ചലനങ്ങള്‍ 
ആദ്യം ഞാന്‍ ഉണര്‍ത്തുമ്പോള്‍
അവളുടെ അധരങ്ങള്‍ എന്നധരത്തില്‍  
ആലസ്യപ്പൂക്കള്‍ വിരിക്കും  
അഭിരാമപ്പൂക്കള്‍ വിരിക്കും

പൂനിലാപ്പക്ഷി ചിറകടിച്ചു 
ഭൂമിയില്‍ സൌന്ദര്യമുത്തുതിര്‍ന്നു 
ആ മുത്തൊരെണ്ണമെന്‍ ഓമനയായ് 
അവളുടെ സുസ്മിതത്തിന്‍ കതിരാടി 
പൂനിലാപ്പക്ഷി ചിറകടിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Poonilaapakshi

Additional Info

Year: 
1991

അനുബന്ധവർത്തമാനം