വയലാറിന്‍ കവിതയോ

വയലാറിന്‍ കവിതയോ വയനാടന്‍ യുവതിയോ 
നാണം മുളയ്ക്കും മുഖശ്രീയുള്ളൊരു
നാടന്‍ തരുണിയോ നീ ഒരു നാലുമണി പൂന്തളിരോ
വയലാറിന്‍ കവിതയോ  വയനാടന്‍ യുവതിയോ 
നാണം മുളയ്ക്കും മുഖശ്രീയുള്ളൊരു
നാടന്‍ തരുണിയോ നീ ഒരു നാലുമണി പൂന്തളിരോ
വയലാറിന്‍ കവിതയോ

വെണ്മണി ശ്ലോകം കടഞ്ഞെടുത്തൊരു വെണ്ണക്കുടം പോലെ  
വെണ്മണി ശ്ലോകം കടഞ്ഞെടുത്തൊരു വെണ്ണക്കുടം പോലെ  
നഗ്ന ശൃംഗാര ഭാവങ്ങളുമായ് അര്‍ദ്ധ സുഷുപ്തിയിലണയും   
നഗ്ന ശൃംഗാര ഭാവങ്ങളുമായ് അര്‍ദ്ധ സുഷുപ്തിയിലണയും
നിന്നെക്കണ്ടാല്‍ നിന്‍ മെയ് പുണരാന്‍ കൊതിയാണെനിക്കെന്നും
   
വയലാറിന്‍ കവിതയോ  വയനാടന്‍ യുവതിയോ 
നാണം മുളയ്ക്കും മുഖശ്രീയുള്ളൊരു
നാടന്‍ തരുണിയോ നീ ഒരു നാലുമണി പൂന്തളിരോ
വയലാറിന്‍ കവിതയോ

ഇന്ദ്രിയമഞ്ചും പുൽകീടുന്നൊരു സ്വര്‍ണ്ണത്തളിര്‍ പോലെ  
ഇന്ദ്രിയമഞ്ചും പുൽകീടുന്നൊരു സ്വര്‍ണ്ണത്തളിര്‍ പോലെ
യൌവ്വനാവേശ ദാഹങ്ങളുമായ്‌ സ്വപ്ന സുഖങ്ങളിലലിയും  
യൌവ്വനാവേശ ദാഹങ്ങളുമായ്‌ സ്വപ്ന സുഖങ്ങളിലലിയും  
നിന്നെക്കണ്ടാല്‍ നിന്‍ മെയ് പുണരാന്‍ കൊതിയാണെനിക്കെന്നും  
നിന്നെക്കണ്ടാല്‍ നിന്‍ മെയ് പുണരാന്‍ കൊതിയാണെനിക്കെന്നും  

വയലാറിന്‍ കവിതയോ  വയനാടന്‍ യുവതിയോ 
നാണം മുളയ്ക്കും മുഖശ്രീയുള്ളൊരു
നാടന്‍ തരുണിയോ നീ ഒരു നാലുമണി പൂന്തളിരോ
വയലാറിന്‍ കവിതയോ ...........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Vayalarin Kavithayo

Additional Info

Year: 
1991

അനുബന്ധവർത്തമാനം