മനസ്സില്‍ ചിത്രശിലകളാല്‍

മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു 
മണി ശ്രീകോവില്‍ തീര്‍ത്തു 
മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു 
മണി ശ്രീകോവില്‍ തീര്‍ത്തു  
അതിലായ് നിത്യവും ആരാധിക്കാന്‍ 
മഞ്ജുളേ നിന്നെയിരുത്തി 
മഞ്ജുളേ നിന്നെയിരുത്തി
മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു 
മണി ശ്രീകോവില്‍ തീര്‍ത്തു  

നിന്റെ  മിഴിയുടെ  ചലനങ്ങളില്‍ 
നിറദീപാഞ്ജലി  കണ്ടു   
നിന്റെ  മിഴിയുടെ  ചലനങ്ങളില്‍ 
നിറദീപാഞ്ജലി  കണ്ടു   
നിന്റെ ചൊടിയുടെ സുഗന്ധത്തില്‍ ഞാന്‍  
ചന്ദന ഗന്ധമറിഞ്ഞു
ഓ.........ഓ...........

മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു 
മണി ശ്രീകോവില്‍ തീര്‍ത്തു  
അതിലായ് നിത്യവും ആരാധിക്കാന്‍ 
മഞ്ജുളേ നിന്നെയിരുത്തി 
മഞ്ജുളേ നിന്നെയിരുത്തി
മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു 
മണി ശ്രീകോവില്‍ തീര്‍ത്തു  

നിന്റെ ചിരിയുടെ ആഴങ്ങളില്‍
ഋതു പൂപ്പാലിക കണ്ടു  
നിന്റെ ചിരിയുടെ ആഴങ്ങളില്‍
ഋതു പൂപ്പാലിക കണ്ടു  
നിന്റെ നടയുടെ താളങ്ങളില്‍ ഞാന്‍  
കളഹംസത്തിനെ കണ്ടു
ഓ.........ഓ...........

മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു 
മണി ശ്രീകോവില്‍ തീര്‍ത്തു  
അതിലായ് നിത്യവും ആരാധിക്കാന്‍ 
മഞ്ജുളേ നിന്നെയിരുത്തി 
മഞ്ജുളേ നിന്നെയിരുത്തി
മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു 
മണി ശ്രീകോവില്‍ തീര്‍ത്തു 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Manassil Chithrashilakalal

Additional Info

Year: 
1991

അനുബന്ധവർത്തമാനം