കരളുടുക്കും കൊട്ടി

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം

ആരാണ് മാവേലി? നമ്മുടെ നാട് വാണിരുന്ന മഹാരാജാവ് ആണ് കുട്ടി മഹാബലി.
ആണ്ടിലൊരിക്കൽ അദ്ദേഹം തന്റെ നാടായ കേരളം കാണാൻ വരുമെന്നാണ് ഐതിഹ്യം.
എന്ന്?  ഇന്ന്,  ഇന്നല്ലേ തിരുവോണം.  
ഒരു രാജാവിന്റെ വരവിനു ഇത്ര വല്യ ആഘോഷം ഒക്കെ വേണോ മുത്തച്ഛാ?
വേണം കുട്ടി ത്യാഗമാണ് ഭോഗമല്ല ഒരു ഭരണാധിപന്റെ ലക്ഷ്യമെന്ന്
മാതൃക കാണിച്ചു തന്ന മഹാനായിരുന്നു മാവേലി.
മാവേലീടെ കഥ ഒന്ന് പറഞ്ഞു തരാമോ മുത്തച്ഛാ?   കേട്ടോളൂ ....
----------------------------------------------------------------------------------
കരളുടുക്കും കൊട്ടി ഞാനൊരു കവിത പാടാം
പ്രാണതന്ത്രികള്‍ മീട്ടിയോണപ്പാട്ടു പാടാം
കരളുടുക്കും കൊട്ടി ഞാനൊരു കവിത പാടാം
പ്രാണതന്ത്രികള്‍ മീട്ടിയോണപ്പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം

കേരളത്തില്‍ പണ്ടുപണ്ടൊരു കേളികേട്ട പ്രജാപതി
പെരുമ നാടിനു കൈവളര്‍ത്തി പേരവനു മഹാബലി
കേരളത്തില്‍ പണ്ടുപണ്ടൊരു കേളികേട്ട പ്രജാപതി
പെരുമ നാടിനു കൈവളര്‍ത്തി പേരവനു മഹാബലി
അരചനവനുടെ പഴയകാലം സ്മൃതിയിലിന്നും പുതുമതാന്‍

കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ
കുമ്പിട്ടു കുമ്പിട്ടു കുമ്മിയടി
കുന്നലനാട്ടില്‍ വരവായി മാവേലി
കുമ്പിട്ടു കുമ്പിട്ടു കുമ്മിയടി

കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ
കുമ്പിട്ടു കുമ്പിട്ടു കുമ്മിയടി
കുന്നലനാട്ടില്‍ വരവായി മാവേലി
കുമ്പിട്ടു കുമ്പിട്ടു കുമ്മിയടി

അന്നൊരിക്കല്‍ വിഷ്ണു നരനായവതരിച്ചൂ ഭൂമിയില്‍
വാമനാഖ്യന്‍ ചെന്നു മാബലി സന്നിധാനം പൂകിനാന്‍
മന്നന്‍ മാബലിയോടു മൂന്നടി മണ്ണിരന്നു വാമനന്‍
കാമിതം നിറവേറ്റി മാബലി, മണ്ണളന്നൂ വാമനന്‍

ഈശാവാസ്യമിദം സര്‍വ്വം
യത് കിഞ്ചജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ:
മാഗൃഥ: കസ്യ സ്വിഗ്ദ്ധനം

മൂന്നുപാരും ബലിശിരസ്സും കീഴടക്കീ വാമനന്‍
ദൈവപാദം തള്ളി, പാതളത്തിലാണ്ടൂ മാബലി
ആണ്ടിലൊരുനാള്‍ നാടുകാണാനണയുമാ പുണ്യാതിഥി
അന്നു മാമലനാട്ടിനുത്സവമന്നു പൊന്‍‌തിരുവോണം
ത്യാഗി ബലിയുടെ നാട്ടുകാര്‍ നാം ഭോഗലാലസരാകൊലാ
ത്യാഗി ബലിയുടെ നാട്ടുകാര്‍ നാം ഭോഗലാലസരാകൊലാ

കരളുടുക്കും കൊട്ടി ഞാനൊരു കവിത പാടാം
പ്രാണതന്ത്രികള്‍ മീട്ടിയോണപ്പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karaludukkum Kotti