മുറ്റത്തെ മുക്കുറ്റി
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
കുയിലുകള്‍ മാവിന്‍കൊമ്പത്ത് സരിഗമ പെണ്ണിന്‍ ചുണ്ടത്ത്
കുയിലുകള്‍ മാവിന്‍കൊമ്പത്ത് സരിഗമ പെണ്ണിന്‍ ചുണ്ടത്ത്
അഴകേ കളമൊഴിയേ മലര്‍മിഴിയേ വരു പെണ്‍കൊടിയേ
അഴകേ കളമൊഴിയേ മലര്‍മിഴിയേ വരു പെണ്‍കൊടിയേ
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
ആടിവരുന്നേ പാടിവരുന്നേ
ചങ്കരന്‍ നായാടി ആ ചങ്കരന്‍ നായാടി
തമ്പ്രാന്‍പടിക്കല് ചമ്രം പടിയണ് ചങ്കരന്‍ നായാടി എന്നിട്ട്?
അടിവയറോണ്ട് പീപ്പിവിളിക്കണ് ചങ്കരന്‍ നായാടി
എന്റെ വല്ല്യമ്പ്രാട്ട്യേ
മേലാകെ പൊന്നിട്ട് മൈലാഞ്ചിക്കൈവീശി
മൂവന്തി വന്നല്ലോ പെണ്ണാളേ ....പെണ്ണാളേ
ഇന്നു വെളുപ്പിന് തന്നേമാരനൊരോണക്കോടി ഓണക്കോടി
മേലാകെ പൊന്നിട്ട് മൈലാഞ്ചിക്കൈവീശി
മൂവന്തി വന്നല്ലോ പെണ്ണാളേ
മാവേലിമന്നന്റെ മഞ്ചലിന്‍ മൂളക്കം
തെരുതെരെയുതിരണ് കതിരൊളി വിരിയണ് മൈക്കണ്ണാളേ
മാവേലിമന്നന്റെ മഞ്ചലിന്‍ മൂളക്കം
തെരുതെരെയുതിരണ് കതിരൊളി വിരിയണ് മൈക്കണ്ണാളേ
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
കുയിലുകള്‍ മാവിന്‍കൊമ്പത്ത് സരിഗമ പെണ്ണിന്‍ ചുണ്ടത്ത്
കുയിലുകള്‍ മാവിന്‍കൊമ്പത്ത് സരിഗമ പെണ്ണിന്‍ ചുണ്ടത്ത്
അഴകേ കളമൊഴിയേ മലര്‍മിഴിയേ വരു പെണ്‍കൊടിയേ
അഴകേ കളമൊഴിയേ മലര്‍മിഴിയേ വരു പെണ്‍കൊടിയേ
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
തെയ്‌തോം തക തെയ്‌തെയ്‌തോം തരികിട തരികിട തെയ്യത്തോം
ഉത്രട്ടാതി വള്ളംകളി കാണാന്‍ പോകണ്ടേ
പലതുള്ളി പെരുവെള്ളം വെള്ളത്തില്‍ പുതുവള്ളം
കാവാലം ചുണ്ടന്‍ ആ കാവാലന്‍ ചുണ്ടന്‍
അഞ്ചോണത്തിന്നുത്രട്ടാതി തെയ്യത്തരികിടതോം
ആരാരും കാണാതെ അയലത്തെ വേലിക്കല്‍
കൈതപ്പൂ മുത്തുന്നേ കാര്‍വണ്ട്, കാര്‍വണ്ട്
നാണമില്ലാതോടിനടക്കണ കാര്‍വണ്ട്, കാര്‍വണ്ട്
പൂവമ്പന്‍ വന്നപ്പോള്‍ പൂണാരം തന്നപ്പോള്‍
കരിവള പറയണ് പുതിയൊരു രതികഥ തേന്‍ചൊല്ലാളേ
പൂവമ്പന്‍ വന്നപ്പോള്‍ പൂണാരം തന്നപ്പോള്‍
കരിവള പറയണ് പുതിയൊരു രതികഥ തേന്‍ചൊല്ലാളേ
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി
കുയിലുകള്‍ മാവിന്‍കൊമ്പത്ത് സരിഗമ പെണ്ണിന്‍ ചുണ്ടത്ത്
കുയിലുകള്‍ മാവിന്‍കൊമ്പത്ത് സരിഗമ പെണ്ണിന്‍ ചുണ്ടത്ത്
അഴകേ കളമൊഴിയേ മലര്‍മിഴിയേ വരു പെണ്‍കൊടിയേ
അഴകേ കളമൊഴിയേ മലര്‍മിഴിയേ വരു പെണ്‍കൊടിയേ
മുറ്റത്തെ മുക്കുറ്റി കൊറ്റക്കുട ചൂടി
പൊന്നോണം വന്നപ്പോള്‍ തെന്നല്‍ ചാഞ്ചാടി