ഹംസവിനോദിനി പാടി
വന്ദേ.....ജനനീ.....സരസ്വതീ.......
ഹംസവിനോദിനി പാടി
ഹര്‍ഷബാഷ്പം ഞാന്‍ ചൂടി
ഹംസവിനോദിനി പാടി
ഹര്‍ഷബാഷ്പം ഞാന്‍ ചൂടി
ഹംസവിനോദിനി പാടി
പ്രഫുല്ല മന്ദാരകുസുമങ്ങളില്‍ പ്രസൃമരപരിമളംപോലെ
അനാദിമദ്ധ്യാന്ത ബ്രഹ്മത്തിന്‍ നാഭീനാളാഗ്ര നളിനത്തില്‍
അനാദിമദ്ധ്യാന്ത ബ്രഹ്മത്തിന്‍ നാഭീനാളാഗ്ര നളിനത്തില്‍
സാന്ദ്രാനന്ദം ഉണര്‍ന്ന പൊരുളേ വന്ദേ ജനനീ സരസ്വതീ
ഹംസവിനോദിനി പാടി
പ്രഭാതസിന്ദൂരകിരണങ്ങളില്‍ പ്രതിനവ മുകുളങ്ങള്‍ പോലെ
വിഷാദകലുഷിത ഹൃദയത്തില്‍ വിസൃമര പീയൂഷധാരയുമായ്
വിഷാദകലുഷിത ഹൃദയത്തില്‍ വിസൃമര പീയൂഷധാരയുമായ്
കവിതയുണര്‍ത്തും കല്പകത്തളിരേ വന്ദേ മഹിതേ സരസ്വതീ
ഹംസവിനോദിനി പാടി
ഹര്‍ഷബാഷ്പം ഞാന്‍ ചൂടി
ഹംസവിനോദിനി പാടി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hamsavinodhini Paadi
Additional Info
ഗാനശാഖ: