ഓരോ നഗരവും
ഓരോ നഗരവും ഒരു കഥ പറയുന്നു
ഓരോ പുലരിയും ഒരു വരി പകരുന്നു..
പോകാം തെരുവുകളിവിടേറേ റേ
നേടാൻ പല കനവുകളുണ്ടെ
സഞ്ചരികളിവർ തമ്മിലറിയും
യാത്ര തുടരുന്നേ
ഈ നീലഗലികൾ രാപ്പകലുകൾ
മാറി മറിയുന്നേ
ഈ വാക്കുകളിലീ നോക്കുകളിലോ
മഞ്ഞുതുള്ളി വീഴുന്നേ
ഓരോ നിനവിലോരോ നൊടിയിലുള്ളം
തെളിയവേ...
നീളും അലകടലിന്നാഴം
മാനം അതിനറിയാമോ
രാവിൻ ഇരുളുകൾ തൻ ലോകം
നീളെ നീ തിരയാമോ
കഥയൊഴുകും വഴികളിലെ
മറവെവിടെ തിരിവുകളെവിടെ
തിരികളിലെ കനവെവിടെ
അതിലൊരു ഹര മെവിടെ..
പുതു നിഴലും മറു നിഴലും
കനലുകയായ് ഇനി മുതലുലകിലേ
കാറ്റും കോളും ഒന്നായ് കൊള്ളനായ്...
ഓരോ നഗരവും ഒരു കഥ പറയുന്നു
ഓരോ പുലരിയും ഒരു വരി പകരുന്നു..
പോകാം തെരുവുകളിവിടേറേ റേ
നേടാൻ പല കനവുകളുണ്ടെ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oro nagaravum
Additional Info
Year:
2022
ഗാനശാഖ:

