ഇരവേ വെള്ളി നിലവായ്

ഒരു മുഖം മനം തിരഞ്ഞിതാ
ഒരായിരം കിനാക്കളിൽ..
അവളിലായി സ്വയം അലിഞ്ഞിതാ.
ഒരായിരം കണങ്ങളിൽ..
ഇരവേ വെള്ളി നിലവായ് നിൻ അരികിൽ
ഇന്നു ഞാനില്ലേ...
പകലെ തുള്ളി വെയിലായ്.
എന്നും ഉയിരിൽ പെയ്തു തൂകില്ലേ..
ദൂരങ്ങളിൽ മറയവേ മിഴികൾ നീ പെയ്യരുതേ..
തിരികെ ഞാൻ ചേരും വരെ
ഇതളുപോൽ വാടരുതേ...

ഒരു മുഖം മനം തിരഞ്ഞിതാ
ഒരായിരം കിനാക്കളിൽ
അവളിലായി സ്വയം അലിഞ്ഞിതാ
ഒരായിരം കണങ്ങളിൽ..

നീയാരോ രാക്കാനവാണോ
എൻ നെഞ്ചിൽ നീളും താളമോ
ഞാൻ പോലും തേടാത്തോരെന്നെ കണ്ണാലെ കാണും ജാലമോ
നിൻ ശ്വാസമായി മാറുന്നു ഞാൻ
മാറോടു കലരുന്ന നേരങ്ങളിൽ..
ഈ വെൺകടൽ താണ്ടീടുവാൻ
ചിറകുകൾ അണിയാം നാളെ..

ഒരു മുഖം മനം തിരഞ്ഞിതാ
ഒരായിരം കിനാക്കളിൽ..
അവളിലായി സ്വയം അലിഞ്ഞിതാ.
ഒരായിരം കണങ്ങളിൽ.....

ഒരു മുഖം മനം തിരഞ്ഞിതാ..
ഒരായിരം കിനാക്കളിൽ
അവളിലായി സ്വയം അലിഞ്ഞിതാ.
ഒരായിരം കണങ്ങളിൽ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irave velli nilavay