ആലോലം പൂവേ

ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ചാഞ്ചാടി മകിഴ്‌ന്നാടി മണിതിങ്കൾ ഉറങ്ങ്‌
കണികാണാൻ ഉറങ്ങ്‌
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌ ഉറങ്ങ്‌

വളര്‌ വളര്‌ അമ്മമടിയിൽ വളർനിലാവേ വളര്‌
അല്ലിമലരായ്‌ അമ്മനെഞ്ചിൻ താളമേ നീ വളര്‌
തെല്ലിളംകാറ്റിൽ ആലില ചൊല്ലും രാമനാമം കേട്ടുണരാൻ
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌ ഉറങ്ങ്‌

നിന്റെ ചിരിയായ്‌ തിരിതെളിഞ്ഞാൽ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാൻ അമ്മ ചിരിക്കാം നിന്നെയുണർത്താൻ ഉണരാം
നീ നടക്കുമ്പോൾ കാൽച്ചിലമ്പായ്‌ ഞാൻ കൂടെയെന്നും നടക്കാം

(ആലോലം പൂവേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalolam

Additional Info

അനുബന്ധവർത്തമാനം