രാക്കിളിതൻ (F)
ഏ...ഏ... ബരസ് ബരസ് ബദ്‌രാ...
ആശാ കി ബൂന്ദേം ബൻകെ ബരസ്...
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം
കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം....
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....
പിയാ...പിയാ... പിയാ കൊ മിലൻ കി ആസ് രെ
കാഗ കാഗ സബ് തൻ ഖൈയ്യൊ ഖാ മോരിയാ കിലേ...
ഓർമ്മകൾ തൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ...
പാതി വഴിയിൽ കുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു...
സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം...
തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം...
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....
ഏ.....റസിയാ....
നീലരാവിൻ താഴ്‌വര നീളേ നിഴലുകൾ വീണിഴയുമ്പോൾ...
ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റമുണർന്നൂ...
ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതൊരു സ്വപ്നം...
ഈ മഴതോരും പുൽക്കതിരുകളിൽ നീർമണി വീണു തിളങ്ങും...
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം
കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം....
രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....