മെഹറുബാ മെഹറുബാ

കിലുകിലുങ്ങണൊരലുക്കത്തിട്ട്‌
മിനുക്ക സവ്വനി തട്ടമിട്ട്‌
മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ടു
വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ..

മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത്‌ കൊട്ട പൊന്ന് നിന്റെ മഹറ്‌ മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ്‌ വെക്കണ പുതുമണവാളൻ

മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ
കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ..

ഹേ റസിയാ.. ഹോ ഹോ ഹോ..
ഹേ റസിയാ ഹായ്‌ ഹേ റസിയാ..
(മെഹറുബാ..)

മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
ചെമ്പക മല്ലിക വാസന റാണീ
കാർമുടി വണ്ടിനപൂരകം ചൂടാൻ മറുഹബ.. (മാണിക്യക്കല്ലേ..)
നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി
നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി
ഹോ ഹോ ഹോ...ഹേ റസിയാ ഹായ്‌ ഹേ റസിയാ.
(മെഹറുബാ..)

പ്രേമ ചിത്തിരം കൊത്തിയ മുത്ത്‌
ചക്കര തുണ്ട്‌ ചുൻദരി പെണ്ണ്‌
പഞ്ചാരകുന്നിലെ പച്ച കരിമ്പ്‌
നീ പച്ച കരിമ്പ്‌ മധുര പച്ച കരിമ്പ്‌ (പ്രേമ..)

ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക്‌ കല്യാണരാവാണ്‌
നാളെ സത്തായമാരനുമൊത്ത്‌ രസിയ്കാനൊരുല്ലാസ നാളാണ്‌
ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌..ഹേ റസിയാ..
(മെഹറുബാ..2)

Malayalam Movie | Perumazhakkalam Malayalam Movie | Meharuban Song | Malayalam Movie Song