തിരയെ ആഴി തിരയെ

തിരയെ ആഴി തിരയെ
തീരങ്ങൾ തേടിയോ..
കരയെ നീറും കരയെ
നീ ചെന്ന് പുൽകിയോ
കണ്ണത്താ ദൂരം വിണ്ണിൻ
കണ്ണാടി പോലെ നീ മിന്നിയോ
വർണ്ണങ്ങൾ ചിന്നും മാരിവിൽ
കണ്ണിൽ സ്വപ്നങ്ങൾ നെയ്തോ...

തിരയെ ആഴി തിരയെ
തീരങ്ങൾ തേടിയോ....

ഏതോ മേഘം നിന്നിലായി
മോഹങ്ങൾ പെയ്തുവോ
ഏതോ താരം പിന്നെയും
കൺ ചിമ്മി നോക്കിയോ?

ആഴം ചോരും കായൽ നിൻ
നെഞ്ചോടലിഞ്ഞുവോ
തീരം തേടും തോണികൾ
നിൻ നെഞ്ചോരം ചേർന്നുവോ
ഉള്ളം നിറഞ്ഞുവോ നിന്നുള്ളം
നിറഞ്ഞുവോ.... (തിരയെ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiraye azhi thiraye