വെള്ളക്കിഴക്കങ്ങു കീറണ നേരത്ത്
വെള്ളക്കിഴക്കങ്ങു കീറണ നേരത്ത്..
വള്ളം തുഴഞ്ഞിറക്കി..
തുള്ളും കടലിലെ തെള്ളും തിറയിലാ പൊള്ളും വെയിലു കൊണ്ട്..
ചോരുന്ന കൂരയിൽ കായുന്ന പള്ളയും
നീളും വഴിക്കണ്ണുമായി
നിക്കണ ഞങ്ങടെ ചങ്കിന്റെ താളത്തിൽ തേങ്ങലു കേട്ട് കൊണ്ട്.. ആഴക്കടലിലെങ്ങോ നിറയണ
മീനും കൊണ്ടോടിയെത്താൻ
എന്റെ അരയന് പൊന്നും കണവന്..
കോളങ്ങ് കൊണ്ടത്തായോ...
നല്ലൊരു ചാകര കൊണ്ടത്തായോ
നല്ലൊരു ചാകര കൊണ്ടത്തായോ..
ചെമ്പല്ലി പോലെ ചോക്കും മോന്തിയിൽ വള്ളമടുക്കുമ്പം
കൊഞ്ചും കണവയുമായി ഞങ്ങടെ വഞ്ചി കവിയുമ്പം (ചെമ്പല്ലി)
നച്ചത്രം പൂത്തത്പോൽ തെളങ്ങണ കുപ്പായവും വാങ്ങി
നെഞ്ചിലെ സ്നേഹവും ചുണ്ടിലെ പാട്ടുമായി കള്ളനിങ്ങോടിയെത്തും
എന്നെയാ മാറോടു ചേർത്തു നിർത്തും
എന്നെയാ മാറോടു ചേർത്തു നിർത്തും.
തിരനുരയും കടലലയിൽ...
തിരയണയും കരകളിലും...
പുതുവെയിലിൻ കോടി തിളങ്ങുകയായ്..
ഇനി ഉത്സവമായി
ഉയരുന്നൊരു കതിരവനും
മറയുന്നൊരു കരിമുകിലും വലപൊട്ടിച്ചെങ്ങോ പായുന്നേ പൂമീനും
വരും നല്ലൊരു നാളുകളിൽ
വല നിറയണ ചാകരയിൽ തുടി തുള്ളും
മനസ്സിൻ പൂവിളിയിൽ നാമുണരും ഇനി നാമുണരും...
Additional Info
ഫ്ലൂട്ട് | |
ഗിറ്റാർ |