നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വരപാദപങ്കജം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
അവിഘ്നമസ്തു ശ്രീഗുരുഭ്യോര്നമഹഃ
നാൻമുഖാദി മൂര്ത്തിത്രയപൂജിതം
നാരദാദി മുനിവൃന്ദ സേവിതം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിൻ സന്നിധിയിൽ
ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിൻ സന്നിധിയിൽ
അടിയങ്ങൾ ഏത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
അടിയങ്ങളേത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം
ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം
അവിലുമലര്ശര്ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം
അവിലുമലര്ശര്ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം
അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം
അഭിരാമമാനന്ദനടനം ഞങ്ങൾക്കവലംബം അവിടുത്തെ പദഭജനം
അഭിരാമമാനന്ദനടനം ഞങ്ങൾക്കവലംബം അവിടുത്തെ പദഭജനം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
അവിഘ്നമസ്തു ശ്രീഗുരുഭ്യോര്നമഹഃ
നാൻമുഖാദി മൂര്ത്തിത്രയപൂജിതം
നാരദാദി മുനിവൃന്ദ സേവിതം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ