അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു

അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു
മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ
ഗോപികാരമണന്റെ കാലടിപൂവിരിയും
ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ
ഒരു ഗോപികയായ് ഞാൻ പിറന്നെങ്കിൽ .. പിറന്നെങ്കിൽ
അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ ആ...ആ....

കോടക്കാര്‍‌വര്‍‌ണ്ണന്റെ അധരങ്ങൾ ചുംബിക്കും
ഓടക്കുഴലായ് ഞാൻ മാറിയെങ്കിൽ
നിത്യവും കണ്ണനെ നക്കിത്തിടയ്ക്കുന്ന
കറ്റക്കിടാവായ് ഞാൻ ജനിച്ചെങ്കിൽ.. ജനിച്ചെങ്കിൽ..
(അഷ്ടമിരോഹിണി..)

ഗുരുവായൂരമ്പല മതിലകത്തും കളീ-
വിളക്കൊളിചൊരിയുന്ന വേദിയിലും
അവതാരലീലകളാടുന്ന കണ്ണനേ
തഴുകുന്നൊരിളം കാറ്റായ് മാറിയെങ്കിൽ... മാറിയെങ്കിൽ....
(അഷ്ടമിരോഹിണി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ashtami rohini