ബ്രാഹ്മമുഹൂർ‌ത്തത്തിലുണർന്നും ഉദയാർക്ക

ബ്രാഹ്മമുഹൂര്‍‌ത്തത്തിലുണര്‍ന്നും ഉദയാര്‍ക്ക
ബ്രഹ്മബീജം വിടര്‍ത്തും സഹസ്രദളങ്ങളിൽ
സാന്ദ്രഗഭീരമാം ഗായത്രി പകര്‍ന്നും
ഓം തത് സവിതുര്‍വരേണ്യം ഭര്‍‌ഗോദേവസ്യ ധീമഹീ ധിയോയോനഃ പ്രചോദയാത്
സാന്ദ്രഗഭീരമാം ഗായത്രി പകര്‍ന്നും
ശ്രീപദ്‌മനാഭനെ നിത്യവും സേവിക്കും
പദ്‌മതീര്‍ത്ഥമേ നമസ്കാരം നിനക്കായിരം നമസ്കാരം.
ബ്രാഹ്മമുഹൂര്‍‌ത്തത്തിലുണര്‍ന്നും ഉദയാര്‍ക്ക
ബ്രഹ്മബീജം വിടര്‍ത്തും സഹസ്രദളങ്ങളിൽ
സാന്ദ്രഗഭീരമാം ഗായത്രി പകര്‍ന്നും
ശ്രീപദ്‌മനാഭനെ നിത്യവും സേവിക്കും
പദ്‌മതീര്‍ത്ഥമേ നമസ്കാരം നിനക്കായിരം നമസ്കാരം

സപ്തസ്വരങ്ങളും സപ്തവര്‍‌ണ്ണങ്ങളും ശില്പകലാസിദ്ധി വൈഭവവും....
സപ്തസ്വരങ്ങളും സപ്തവര്‍‌ണ്ണങ്ങളും ശില്പകലാസിദ്ധി വൈഭവവും
തത്തിക്കളിക്കുമീ ഗോപുരനടയിൽ‌വന്നെത്തുമ്പൊഴേക്കും ഹാ കൊടിയേറ്റം
തത്തിക്കളിക്കുമീ ഗോപുരനടയിൽ‌വന്നെത്തുമ്പൊഴേക്കും ഹാ കൊടിയേറ്റം
അല്പശി പൈങ്കുനി ഉത്സവമോ അനന്തശയനാ നിൻ അനുഗ്രഹമോ......

നമ്മാൾ‌വാറുടെ തിരുവായ്‌മൊഴിയും നാദശ്രീസ്വരിക്കുന്ന മുറജപവും
നമ്മാൾ‌വാറുടെ തിരുവായ്‌മൊഴിയും നാദശ്രീസ്വരിക്കുന്ന മുറജപവും
ഓം‌കാരമായ് ഹരിചന്ദനഗന്ധമായ് ഓളം തുളുമ്പുമീ‍ സന്നിധിയിൽ
ഓം‌കാരമായ് ഹരിചന്ദനഗന്ധമായ് ഓളം തുളുമ്പുമീ‍ സന്നിധിയിൽ
മോഹം‌പാടാൻ നിന്നവദാനം ഭോഗീന്ദ്രശായിനം എന്ന ഗാനം.
മോഹം‌പാടാൻ നിന്നവദാനം ഭോഗീന്ദ്രശായിനം എന്ന ഗാനം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Braahmamuhoorthathilunarnnum udayaarkka

Additional Info