ശ്രീപാർത്ഥസാരഥേ പാഹിമാം
ശ്രീപാര്‍ത്ഥസാരഥേ പാഹിമാം ശ്രിതജനപാലകാ പാഹിമാം

കൂരിരുൾ ചിറകടിച്ചാര്‍ക്കും ഭീകര ഘോരവനങ്ങളിലൂടെ

വറ്റിയമിഴിനീര്‍ച്ചാലുകളിൽ....
വറ്റിയമിഴിനീര്‍ച്ചാലുകളിൽ തീ കത്തും മരുഭൂമിയിലൂടെ
ആപൽബാന്ധവ ഞാനലയുന്നൂ ജീവിതമാമീ രഥമുരുളാതെ
ശ്രീപാര്‍ത്ഥസാരഥേ പാഹിമാം ശ്രിതജനപാലകാ പാഹിമാം
ശ്രീപാര്‍ത്ഥസാരഥേ പാഹിമാം ശ്രിതജനപാലകാ പാഹിമാം
മുഗ്‌ധവികാര ശതങ്ങൾ പിടയും ഹൃത്തൊരുരണാങ്കണമല്ലോ

ഉറ്റവരൻപിൻ ഉറവുകളുടയവര്‍..
ഉറ്റവരൻപിൻ ഉറവുകളുടയവര്‍ ചുറ്റും നിരയായ് നിൽക്കുകയല്ലൊ
ആശ്രിതവത്സല ഞാൻ തളരുന്നു ആരോടടരാടും എന്നറിയാതെ