ആനന്ദമോ അറിയും സ്വകാര്യമോ
(F)ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലെ കനവായി വന്നതോ
(M)ഹേമന്തമോ പൊഴിയും തുഷാരമോ
നീയെന്നിലെ കുളിരായി വന്നതോ
(F)കാണാതെ കണ്ണിൽ കാണും കിനാവോ
(M)രാവാകുമെന്നിൽ ഓലും നിലാവോ
(MF)കാതിൽ ചൊല്ലാമോ
(F)ആനന്ദമോ അറിയും സ്വകാര്യമോ
(M)നീയെന്നിലെ കനവായി വന്നതോ
(M)തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ മൊട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ
(F)ഒത്തൊരുമ്മി ഒത്തിണങ്ങി മിഴിയാലേ
ഒത്തൊഴുകി നാം ഇതിലേ അലപോലെ
(M)പൊഴിയാ മേഘം പോലെ മൗനം
(F)പകരാൻ തമ്മിൽ ഏറെ മോഹം
(M)ജാലമായി മാറിയി
(MF)മാനസം
(F)ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലെ...
(F)മാനമൊരു മാമഴവിൽക്കുട ചൂടി
ഈ വഴിയേ നാമണയെ മഴ പാടി
(M)കാലടികൾ പാതകളിൽ മഷി തൂകി
കാലമൊരു കള്ളനെപോലെ നോക്കി
(F)നിഴലായ് നീയെൻ കൂടെയെങ്കിൽ
വരമായ് വേണം നൂറു ജന്മം
(F)ഓർത്തതും കാത്തതും പങ്കിടാൻ
(M)ആനന്ദമോ അറിയും സ്വകാര്യമോ
(F)നീയെന്നിലെ കനവായി വന്നതോ
(M)കാണാതെ കണ്ണിൽ കാണും കിനാവോ
(F)രാവാകുമെന്നിൽ ഓലും നിലാവോ
(MF)കാതിൽ ചൊല്ലാമോ..
Additional Info
വയലിൻ | |
ഗിറ്റാർ | |
ഫ്ലൂട്ട് | |
ഹാർപ് |