വിരൽ തൊടാതെ വെയിൽ

വിരൽ തൊടാതെ വെയിൽ മറഞ്ഞു
ഇരുൾ കിനാവിൽ കവിൾ തടം നനഞ്ഞു.(2).

ഏതോ തുലാ വെണ്ണിലാവിൽ
നാമാദ്യമൊന്നായി മാറി
ഇന്നീ അതെ വെണ്ണിലാവിൽ
രണ്ടായി മാറാനൊരുങ്ങി
വാനിൽ മിന്നും താരങ്ങൾ
നാളെ മണ്ണിൽ വീണാലും(വാനിൽ )
പൊലിഞ്ഞ മോഹം തിരഞ്ഞു വീണ്ടും
വരുന്ന ജന്മം ചേരും നാം..(വിരൽ ).

ഓളങ്ങൾ തേടുന്ന നേരം
കാണാതെ പോകുന്നു തീരം
താലോലമോതുന്നോരീണം
താനേ വിതുമ്പുന്നു മോഹം
തിങ്ങും തെന്നൽ പൂവാകെ
നീറും വേനൽ നീളുമ്പോൾ.(തിങ്ങും)
വിരിഞ്ഞു തീരാ കുരുന്നു പൂവിൻ
മരന്ദമേ നീ മായുന്നോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viral thodathe veyil

Additional Info

Year: 
2022
Orchestra: 

അനുബന്ധവർത്തമാനം