കുമ്പാരികുമ്പനാണെടീ
കുമ്പാരി കുമ്പനാണെടി കൊമ്പു കുത്താത്ത വമ്പനാണെടി
ചിങ്കാര ചിങ്കമാണെടാ ചങ്ക് ചക്കാത്തിനല്ല ചങ്കാരാ
തമ്പോല പമ്പരം നീ തമ്പേറിൻ താളവും നീ
ഊച്ചാളിച്ചേകവൻ നീ ഉമ്മാക്കിക്കോമരം നീ
ചാമുണ്ടി തെയ്യം കെട്ടി താളം കൊട്ടി പാടും പക്ഷി
ഹേയ് ചോരീ ചോരി ഓ ചോരീ ചോരീ
ഹോയ് ചോരി ചോരി പടവെട്ടി പറക്കാം
ഹേയ് ചോരാ ചോരാ ഹോയ് ചോരാ ചോരാ
ഹോയ് ചോരാ ചോരാ ഇടിവെട്ടി പിടിക്കാം...
ഏയ് അടടാ അടടാ അടടാ
വണ്ണാത്തിപ്പുള്ളല്ലേ പുണ്ണാക്കും മിണ്ടല്ലേ
എണ്ണക്കായാട്ടാൻ ചക്കിൽ കെട്ടിയോട്ടുമൊരു കന്നാലി
ഹേയ് കക്കാലൻ ഞണ്ടല്ലേ കൈനാറി പൂവല്ലേ
കൈതോലക്കാട്ടിനുള്ളിൽ പത്തി നീർത്തുമൊരു പാമ്പല്ലേ
ഒരു മാൻ കാക്കേ ഒരു മാൻ പ്രാവേ
എലിയാം തല്ലേ പുലിയാപുല്ലേ
തിരുടാ തിരുടി കൊടുവാൾ പിടിയേ.. (കുമ്പാരി...)
തെമ്മാടി കൊട്ടല്ലേ തെമ്മാങ്കി ശീലല്ലേ
തെക്കന്നൂർ കാട്ടിൽ കെട്ടിയാടുമൊരു തിറയല്ലേ
കുമ്മാട്ടിപ്പെണ്ണല്ലേ കുത്താടി കാറ്റല്ലേ
ഉത്രാട പുശാരിക്കോ ഭദ്രകാളിമകൾ നീയല്ലേ
ഇടയാൻ ചേലേ പൊടിയാൻ പോരേ
മുറിയാ മുള്ളേ മുറിയാ കായേ
തിരുടാ തിരുടി കൊടുവാൾ പിടിയേ... (കുമ്പാരി...)