കൊഞ്ചി കൊഞ്ചി കൂവടി

കൊഞ്ചി കൊഞ്ചി കൂവടി പഞ്ചാരപ്പനങ്കിളി
കൊലുസിട്ടു കിലുങ്ങുന്ന് കാറ്റ്
തങ്കക്കൊലുസിട്ടു പറക്കുന്ന പാട്ട്
നിന്റെ കിന്നാരച്ചിരി കണ്ടു കണ്ണാടി വരയ്ക്കുന്ന
ചിലമ്പിട്ടു തുളുമ്പുന്ന പ്രായം
രണ്ട് കുറിഞ്ഞികൾ തുടി തുള്ളും പ്രായം
പൂക്കാലം പൂക്കാലം കണ്മുന്നിൽ പൂത്താലം (2)

അമ്പിളീ തുമ്പി പോരാമോ കുമ്പിളിൽ തേനോ സമ്മാനം (2)
എന്റെ കുഞ്ഞമ്മക്കിളി മിണ്ടൂല്ലല്ലോ മഞ്ചാടി മണിക്കുടമേ
പൊന്നൂഞ്ഞാലമേൽ മഞ്ഞാടവേ നൂപുരങ്ങൾ
ചേർന്നുണർന്ന നറുമൊഴി... 

മംഗളപക്ഷി പാടാമോ ചന്ദനത്താലം  നീട്ടാമോ (2)
എന്റെ കുഞ്ഞാറ്റകിളി കൂടേറിയോ
പൊന്നാമ്പലിലക്കുരുന്നിൽ പൂ പൊന്നല്ലയോ മേഘങ്ങളിൽ
മിന്നൽ നൂലു പോലെ നെയ്ത മഴമൊഴി (കൊഞ്ചി..)

Konji konji - Colours