ഓ കണ്മണി എൻ പൊന്മണി

ഓ കണ്മണി  എൻ പൊന്മണി
പയ്യാരം കിളി മൈനയെപ്പോലെ പാടി കൂടെ വാ
മെയ്യാരം മഴ മുത്തിനെപ്പോലെമുത്തം കൊണ്ടു താ
ഒരു പിച്ചകക്കുടുമെയ്യിൽ അതിലൊച്ച വെച്ചു ചേക്കേറാം
ഒരു തൂവലിൽ തൊട്ടു നോക്കാമിടനെഞ്ചിൽ മുട്ടി മുട്ടാം
എന്നെ കെട്ടിപ്പിടിച്ചുറക്കുന്ന കൂട്ടുകുറുമ്പനല്ലേ (ഓ..കണ്മണി...)

കാറ്റുകവിളിൽ കുടയും പനിനീർ
ചാറ്റുകുളിയിൽ നനയും നിലവേ
ഹോ മാറ്റു കുറയാപണ്ടം പകലിന്നാറ്റുകരയിൽ
വിതറും വെയിലേ കണ്ണിലുരുകും കാന്തമണികൾ
സൂര്യനായ് മാറും സന്ധ്യയിൽ
വെള്ളിവെയിൻ ചില്ലുമുകുളം സാന്ധ്യമായ്
തീരും വേളയി.ൽ
മഴക്കാറു കണ്ടുവോ മുകിൽത്തുമ്പിലിന്നു ഞാൻ
തുടിപ്പാട്ടു കേട്ടുവോ തുടിക്കുന്ന നെഞ്ചിൽ ഞാൻ
ഈ വെൺപിറാവിനു കൂട്ടായ് പോരുക നീ
വെറുതെയലയുമരിയ ശിശിര ശലഭമേ (ഓ..കണ്മണി...)

ധീം ധീം ധന ധനാനന ധീംധനാന ധീം ധനാ(2)
പാട്ടുമൊഴിയായ് കുറുകും കുയിലേ
നോട്ടമെറിയും മിഴിയിൽ കനവോ
ഓട്ടുവളയാൽ മീട്ടുവിരലിൽ താരമെരിയും താഴമ്പൂവോ
മഞ്ഞിലുരുകും കുഞ്ഞുമണികൾ മാലയായ്
കോർക്കും മാത്രയിൽ
വഴിക്കണ്ണുമായ് ഞാൻ വിഷുപ്പക്ഷി പോലെയീ
നിഴൽച്ചില്ലുവാതിലിൽ തനിച്ചാണു മൗനമേ
ഈ മൺകൂടിനു കൂട്ടായ് പോരുക നീ
കനവിലുണരുമരിയ ശിശിര ശലഭമേ  (ഓ..കണ്മണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
O kanmani

Additional Info

അനുബന്ധവർത്തമാനം