റോബിൻ തിരുമല
മലയാള ചലച്ചിത്ര സംവിധായകൻ 1964 നവംബർ 26- ന് കോഴിക്കോട് ജനിച്ചു. പത്രപ്രവർത്തകനായിട്ടായിരുന്നു റോബിൻ തിരുമലയുടെ കരിയർ തുടങ്ങുന്നത്. പത്രപ്രവർത്തനം വഴി സിനിമയുമായി ബന്ധപ്പെടുകയും അത് സിനിമാമേഖലയിലേയ്ക്കെത്തുന്നതിന് കാരണമായിത്തീരുകയും ചെയ്തു. 1989- ൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ സിദ്ദിഖ് - ലാലിന്റെ സഹസംവിധായകനായിട്ടാണ് റോബിൻ തിരുമല തന്റെ ചലച്ചിത്രപ്രവർത്തനം തുടങ്ങുന്നത്. 1992- ൽ മക്കൾ മഹാത്മ്യം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു. തുടർന്ന് മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ കോമഡി സിനിമകൾക്ക് തിരക്കഥ രചിച്ച റോബിൻ പിന്നീട് ഇന്ദ്രപ്രസ്ഥം, കണ്ണൂർ, ഉന്നതങ്ങളിൽ, സായ്വർ തിരുമേനി, കൃത്യം, പതാക തുടങ്ങിയ ആക്ഷൻ,പൊളിറ്റിക്കൽ ത്രില്ലറുകൾക്ക് തിരക്കഥ രചിച്ചു.
റോബിൻ തിരുമല സംവിധായകനാകുന്നത് 2008- ൽ ചെമ്പട എന്ന സിനിമയിലൂടെയാണ്. ചെമ്പടയുടെ തിരക്കഥ എഴുതിയതും റോബിനായിരുന്നു. പതിനഞ്ച് സിനിമകൾക്ക് റോബിൻ തിരുമല കഥ, തിരക്കഥ എന്നിവ എഴുതിട്ടുണ്ട്. മാറാത്ത നാട്, മുസാഫിർ എന്ന സിനിമകൾക്കുവേണ്ടി ഗാന രചന നടത്തിയിട്ടുണ്ട്. ചെമ്പട, വീണ്ടും കണ്ണൂർ എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചിക്ക് കിംഗ് ഫ്രൈഡ് ചിക്കൻ, കൌല മസാല, കൈരളി എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾക്ക് പരസ്യ ജിംഗിൾസുകൾ റോബിൻ ചെയ്തിട്ടുണ്ട്
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം മാനത്തെ കൊട്ടാരം | സംവിധാനം സുനിൽ | വര്ഷം 1994 |
ചിത്രം ആലഞ്ചേരി തമ്പ്രാക്കൾ | സംവിധാനം സുനിൽ | വര്ഷം 1995 |
ചിത്രം ഇന്ദ്രപ്രസ്ഥം | സംവിധാനം ഹരിദാസ് | വര്ഷം 1996 |
ചിത്രം കണ്ണൂർ | സംവിധാനം ഹരിദാസ് | വര്ഷം 1997 |
ചിത്രം സായ്വർ തിരുമേനി | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 2001 |
ചിത്രം കൃത്യം | സംവിധാനം വിജി തമ്പി | വര്ഷം 2005 |
ചിത്രം പതാക | സംവിധാനം കെ മധു | വര്ഷം 2006 |
ചിത്രം വീണ്ടും കണ്ണൂർ | സംവിധാനം ഹരിദാസ് | വര്ഷം 2012 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വീണ്ടും കണ്ണൂർ | സംവിധാനം ഹരിദാസ് | വര്ഷം 2012 |
തലക്കെട്ട് റേസ് | സംവിധാനം കുക്കു സുരേന്ദ്രൻ | വര്ഷം 2011 |
തലക്കെട്ട് പതാക | സംവിധാനം കെ മധു | വര്ഷം 2006 |
തലക്കെട്ട് സായ്വർ തിരുമേനി | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 2001 |
തലക്കെട്ട് ഉന്നതങ്ങളിൽ | സംവിധാനം ജോമോൻ | വര്ഷം 2001 |
തലക്കെട്ട് ഗാന്ധിയൻ | സംവിധാനം ഷാർവി | വര്ഷം 2000 |
തലക്കെട്ട് കണ്ണൂർ | സംവിധാനം ഹരിദാസ് | വര്ഷം 1997 |
തലക്കെട്ട് ഇന്ദ്രപ്രസ്ഥം | സംവിധാനം ഹരിദാസ് | വര്ഷം 1996 |
തലക്കെട്ട് ആലഞ്ചേരി തമ്പ്രാക്കൾ | സംവിധാനം സുനിൽ | വര്ഷം 1995 |
തലക്കെട്ട് ചന്ത | സംവിധാനം സുനിൽ | വര്ഷം 1995 |
തലക്കെട്ട് മാനത്തെ കൊട്ടാരം | സംവിധാനം സുനിൽ | വര്ഷം 1994 |
തലക്കെട്ട് വൃന്ദാവനം | സംവിധാനം ഡോക്ടർ സി വി രഞ്ജിത്ത് | വര്ഷം |
സംഭാഷണം എഴുതിയ സിനിമകൾ

ഗാനരചന
റോബിൻ തിരുമല എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം എന്റെ പ്രണയത്തിൻ താജ്മഹലിൽ | ചിത്രം/ആൽബം ചെമ്പട | സംഗീതം റോബിൻ തിരുമല | ആലാപനം നജിം അർഷാദ്, ജ്യോത്സ്ന രാധാകൃഷ്ണൻ | രാഗം | വര്ഷം 2008 |
ഗാനം കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു | ചിത്രം/ആൽബം ചെമ്പട | സംഗീതം റോബിൻ തിരുമല | ആലാപനം എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ | രാഗം | വര്ഷം 2008 |
ഗാനം മെല്ലെ മെല്ലെ മഴയായി നീ | ചിത്രം/ആൽബം വീണ്ടും കണ്ണൂർ | സംഗീതം പ്രകാശ് മാരാർ | ആലാപനം സുദീപ് കുമാർ | രാഗം | വര്ഷം 2012 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം എന്റെ പ്രണയത്തിൻ താജ്മഹലിൽ | ചിത്രം/ആൽബം ചെമ്പട | രചന റോബിൻ തിരുമല | ആലാപനം നജിം അർഷാദ്, ജ്യോത്സ്ന രാധാകൃഷ്ണൻ | രാഗം | വര്ഷം 2008 |
ഗാനം കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു | ചിത്രം/ആൽബം ചെമ്പട | രചന റോബിൻ തിരുമല | ആലാപനം എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ | രാഗം | വര്ഷം 2008 |