എന്റെ പ്രണയത്തിൻ താജ്‌മഹലിൽ

എന്റെ പ്രണയത്തിൻ താജ്‌മഹലിൽ

വന്നു ചേർന്നൊരു വനശലഭമേ (2)

എന്റെ യമുന തൻ തീരങ്ങളിൽ (2)

അറിയാതെ കേഴുന്ന വേഴാമ്പലേ (എന്റെ...)

ദൂരേ കാർമേഘക്കീഴിൽ കിളി നീർത്തുന്ന കാറ്റിൽ

ഒരു മാരിവിൽ പൂവായ് വിരിയും(2)

നീലനിലാമഴയിൽ ഈ ഷാജഹാൻ ഞാൻ നനയും

നീ മൂളുന്ന രാഗത്തിൽ ഞാനൊഴുകും

കഥയറിയാതെ പാടുന്ന ഗന്ധർവനാകും

എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ

എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ

വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ

പൊൻ പട്ടിന്റെ പൂമെത്ത തീർക്കാം (2)

പ്രാണപ്രിയാ നിനക്കായതിൽ മാതളപ്പൂ വിതറാം

നീ വിരൽ തൊട്ടാൽ   തേങ്ങുന്ന സാരംഗിയാവാം

കഥയറിയാതെ പാടുന്ന പൂങ്കുയിലാകാം (എന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ente pranayathin

Additional Info