നിറയോ നിറ നിറയോ

നിറയോ നിറ നിറയോ
പൊന്നാവണി നിറപറവച്ചു
പുന്നെല്ലിന്‍ അവലും മലരും
പൊന്നമ്പലനടയില്‍ വച്ചു
(നിറയോ)

കുന്നിമണിമാല കോര്‍ത്തു
കുന്നിന്‍‌മകള്‍ വാഴും കാവില്‍
കുന്നത്തെ തെച്ചിക്കാവില്‍
ഇന്നല്ലോ നിറമാല (3)
ഒരു പൂവു ഞാനും കോര്‍ത്തു
ഒരു തിരിയെന്നുള്ളില്‍ പൂത്തു (2)
(നിറയോ)

പൊന്നമ്പിളി പൂക്കും ദിക്കില്‍
മന്ദാകിനി പാടും ദിക്കില്‍ (2)
മണ്‍‌കുടവും വീണയുമായി
ഇന്നാരോ വരവായി... (2) (പൊന്നമ്പിളി)
ഒരു പാട്ടു ഞാനും പാടാം
ഒരു തുടിയായ് ഞാനും കൂടാം (2)
(നിറയോ)

പൊന്‍‌വെയിലില്‍ പോക്കുവെയിലില്‍
പുന്നാഗം പൂത്തപോലെ (2)
ഇന്നെന്റെ തുമ്പത്തൊടിയും
സിന്ദൂരം ചാര്‍ത്തുന്നു (2) (പൊന്‍‌വെയിലില്‍)
ഒരു നുള്ളു സിന്ദൂരം താ
ഒരു കുറി നീ ചാര്‍ത്തിത്താ (2)
(നിറയോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirayo Nira Nirayo