പറയൂ നിൻ ഗാനത്തിൽ
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ (2)
നിശയുടെ മടിയിൽ നീ വന്നു പിറന്നൊരാ നിമിഷത്തിൻ ധന്യതയാലോ (2)
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ
പരമപ്രകാശത്തിൻ ഒരു ബിന്ദുവാരോ നിൻ നിറുകയിലിറ്റിയ്ക്കയാലോ (2)
കരളിലെ ദു:ഖങ്ങൾ വജ്ര ശലാകയായ് ഇരുൾ കീറി പായുകയാലോ (2)
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ
പറയൂ നിൻ ഗാനത്തിൽ കേൾക്കാത്ത രാഗത്തിൻ മധുരിമയെങ്ങനെ വന്നൂ (2)
ഇരുളിന്റെ കൂടാരമാകെ കുലുങ്ങുമാറരിയ പൂഞ്ചിറകുകൾ വീശി (2)
വരുമൊരുഷസ്സിന്റെ തേരുരുൾപാട്ടിന്റെ ശ്രുതിയൊത്തു പാടുകയാലോ ! (2)
കനിവാർന്ന നിൻ സ്വരം കണ്ണീരാൽ ഈറനാം കവിളുകളൊപ്പുകയാലോ (2)
പറയൂ നിൻ ഗാനത്തിൽ ആരും കൊതിക്കുമീ മധുരിമയെങ്ങനെ വന്നൂ (2)
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ
മധുരിമയെങ്ങനെ വന്നൂ.... മധുരിമയെങ്ങനെ വന്നൂ... മധുരിമയെങ്ങനെ വന്നൂ..!