ഹേ രാമാ രഘുരാമാ
Music:
Lyricist:
Singer:
Raaga:
Film/album:
ഹേ രാമാ രഘുരാമാ
അടവിയില്‍ നിന്നെ
അനുയാത്ര ചെയ്തവള്‍
മനസ്വിനി മൈഥിലിയെവിടെ
ഹേ രാമാ രഘുരാമാ രാമാ
അടവിയില്‍ത്തന്നെ
അവളെ വെടിഞ്ഞ നിന്‍
മനസ്സൊരു വനശിലയല്ലേ
ഹേ രാമാ രഘുരാമാ രാമാ
അവളുടെ രോദനം കേട്ടില്ല നീ
അവളുടെ കണ്ണുനീര്‍ തുടച്ചില്ല നീ (2)
ഒരു പാവം മുനിമാത്രം അതു കേട്ടു
ഒരു പര്‍ണ്ണശാലയില്‍ അവള്‍ പെറ്റു (2)
രാമാ രാമാ രാമാ രാമാ രാമാ
അവളുടെ വേദന അറിഞ്ഞില്ല നീ
അവളുടെ ഉണ്ണികളെ അറിഞ്ഞില്ല നീ (2)
ഒരു പാവം മുനിമാത്രം അതു പാടി
ഒരു പെണ്ണിന്‍ കണ്ണുനീര്‍ കവിതയായ് (2)
രാമാ രാമാ രാമാ രാമാ രാമാ
ഹേ രാമാ രഘുരാമാ രാമാ
ഹേ രാമാ രഘുരാമാ രാമാ
ഹേ രാമാ രഘുരാമാ രാമാ
ഹേ രാമാ രഘുരാമാ രാമാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hey Raama Raghu Raama
Additional Info
Year:
1982
ഗാനശാഖ: