ധിം ധിം തിമി മദ്ദളം
Music:
Lyricist:
Singer:
Film/album:
ധിം ധിമി തിമി മദ്ദളം പാട്
കൈമണി പാട്
ചന്ദ്രവളയമിടക്കയും പാട്
കമലലോചനകേളികള്‍ പാട്
കളികള്‍ മായാലീലകള്‍ പാട്
(ധിം ധിമി...)
നിറന്ന പൂമ്പീലി കണികണ്ടു നെറ്റിയിലെ
നിറതിങ്കള്‍ത്തിലകം കണ്ടു (2)
മകരകുണ്ഡലകാന്തിയും തിരുകൗസ്തുഭമണിയും
കണികണ്ടു പാട്ടുപാട് (2)
(ധിം ധിമി...)
അരയാലിലവയറു കണ്ട്
ചെറുപൊക്കിള്‍പ്പൂ വിരിയും അഴകു കണ്ട് (2)
അരയില്‍ പൂമ്പട്ടുഞെറി കണ്ട് (2)
അരമണി കണ്ട്, അടിമലര്‍ കണികണ്ടു പാട് (2)
(ധിം ധിമി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dhim dhim thimi
Additional Info
Year:
1982
ഗാനശാഖ: