പണ്ടൊരു മുക്കുവൻ
പണ്ടൊരു മുക്കുവൻ വലവീശി
വലയിൽ പെട്ടൊരു ചെറു മത്സ്യം
പളുങ്കു പോലെ പവിഴം പോലെ
വലയിൽ പിടഞ്ഞൊരു ചെറുമത്സ്യം
സ്വർണ്ണചെറു മത്സ്യം.....
മത്സ്യത്തെ മുക്കുവനെടുത്തപ്പോൾ
മനസ്സ് നൊന്തതു മന്ത്രിച്ചു....
കനിവാർന്നെ ന്നെ നീ വിട്ടയയ്ക്കു പകരം നീ ഒരു വരം ചോദിക്കൂ.... MF( പണ്ടൊരു )
മുക്കുവ പെണ്ണ് ഉപദേശിച്ചു
മുക്കുവനൊരു പുര ചോദിച്ചു
പെണ്ണിന് തൃപ്തി വരാഞ്ഞിട്ടു
പിന്നൊരു കൊട്ടാരം ചോദിച്ചു..
കൊട്ടാരക്കെട്ടിലിരുന്നിട്ടും
മുക്കുവ പെണ്ണ് ചിരിച്ചില്ല
അതുകണ്ട് മുക്കുവൻ ദുഃഖിച്ചു
അവളോട് കാരണം ചോദിച്ചു.MF(പണ്ടൊരു )
കടലായ കടലൊക്കെ വറ്റിച്ച്
കനകം കൊണ്ടായിരം കൊട്ടാരം.. മുക്കുവപ്പെണ്ണിന്റെ
പുതുമോഹം മുക്കുവൻ മത്സ്യത്തെ അറിയിച്ചു....
അതുകേട്ടു മത്സ്യത്തിൻ മിഴി ചുവന്നു
അലറികൊണ്ടലക്കടൽ പാഞ്ഞു വന്നു..
കരയിടിഞ്ഞവിടങ്ങു കടൽ പരന്നു കരകാണാ മോഹങ്ങൾ കരഞ്ഞു പാഞ്ഞു...
(MF)കരഞ്ഞു പാഞ്ഞു..കരഞ്ഞു പാഞ്ഞു ..