മഞ്ഞിൻ തുള്ളി
Music:
Lyricist:
Singer:
Film/album:
(F)മഞ്ഞിൻ തുള്ളി മുത്തം തരും ചെറു കഥചൊല്ലിവാ മാറിൽ കുളിരേകിവാ പൂപ്പുടവയിൽ നനവൂറിവാ...
(M)മഞ്ഞിൻ തുള്ളി മുത്തം തരും ചെറു കഥചൊല്ലിവാ മാറിൽ കുളിരേകിവാ പൂപ്പുടവയിൽ നനവൂറിവാ..
(MF)(മഞ്ഞിൻ തുള്ളി ...)
(M)ഹൃദയം മധുരം നൽകും രാവുകളിൽ (F)മനസ്സിൽ നിറയെ തേൻ കിനാവുമായ് (M)അലസനടനമിവൾ അണിയും പാദസരങ്ങൾ ഉണരും സിരകളിൽ മോദങ്ങളായ്. ആ..(F)ആ.... (മഞ്ഞിൻതുള്ളി )
(F)തളിരിൽ അധരം തഴുകും കാറ്റലയിൽ (M)മൃദുവായ് നുകരും മധു പൂവിതളിൽ (F)നനയും ചൊടിയിണയിൽ പൊതിയും കുളിരലകൾ അലിഞ്ഞു മയങ്ങിവന്നു താരാട്ടിനായ്.. ആ..(M)ആ....
(മഞ്ഞിൻ തുള്ളി )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjin thulli
Additional Info
Year:
1986
ഗാനശാഖ: