ഹാർട്ട് വീക്ക് പൾസ് വീക്ക്

ഹാർട്ടു വീക്ക് പൾസു വീക്ക്
ബ്ളഡ്പ്രഷർ ലോ 
ഹാർട്ടു വീക്ക് പൾസു വീക്ക്
ബ്ളഡ്പ്രഷർ ലോ - ലോ ലോ
വെരി വെരി ലോ
പെണ്ണിനു റെസ്റ്റ് - കമ്പ്ളീറ്റ് റെസ്റ്റ്
പിന്നെ മെഡിക്കൽ ടെസ്റ്റ്

കണ്ണിൽ ചോരയുടെ മയമില്ലാ
കവിളിൽ കുങ്കുമത്തുടുപ്പില്ലാ
ദേഹം തളരുക താനേ വിയർക്കുക
ദൂരേയ്ക്കു നോക്കി കണ്ണു തുടയ്ക്കുക
ലക്ഷണം കണ്ടിട്ട് പെണ്ണിനു രോഗം
ലവ് ലവ് ലവ് ലവ് 
(ഹാർട്ടു വീക്ക്..)

അടുത്തിരുന്നാൽ പകരും - ഈ
അനുരാഗപ്പനി പകരും
ആയുർവേദത്തിൽ മരുന്നില്ലാ
അലോപ്പതിയിലും മരുന്നില്ലാ
രോഗിക്ക് പ്രിസ്ക്രിപ്ഷനിതു മാത്രം
വേഗം മാര്യേജ് - ലവ് മാര്യേജ് 
(ഹാർട്ടു വീക്ക്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Heart weak Pulse weak

Additional Info

അനുബന്ധവർത്തമാനം