തപസ്വിനീ തപസ്വിനീ
തപസ്വിനീ തപസ്വിനീ - പ്രേമതപസ്വിനീ..
എന്തിനെന്‍ ബാഷ്പതടാകത്തില്‍ നീയൊരു
ചന്ദനത്തോണിയില്‍ വന്നൂ
തപസ്വിനീ തപസ്വിനീ - പ്രേമതപസ്വിനീ
മൂകസങ്കല്പങ്ങള്‍ മുഖം പൊത്തി നില്‍ക്കുമീ
ഏകാന്ത തപോവനത്തില്‍
ഭൂമിയും സ്വര്‍ഗ്ഗവും കൂട്ടിയിണക്കുവാന്‍
മേനകയായ് നീ വന്നൂ - എന്തിനു
മേനകയായ് നീ വന്നൂ
തപസ്വിനീ തപസ്വിനീ - പ്രേമതപസ്വിനീ..
ഈ നിശാഗന്ധി തന്‍ വാടിയ ചില്ലയില്‍
രോമാഞ്ച പുഷ്പം വിടരുകില്ലാ
ലജ്ജാലോലയായ് ഇനിയുമീ വനികയില്‍
ചിത്രാപൌര്‍ണമി വരുകില്ലാ
ചിത്രാപൌര്‍ണമി വരുകില്ലാ
എന്തിനെന്‍ ബാഷ്പതടാകത്തില്‍ നീയൊരു
ചന്ദനത്തോണിയില്‍ വന്നൂ
ചന്ദനത്തോണിയില്‍ വന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thapaswini
Additional Info
ഗാനശാഖ: