പച്ചിലക്കിളി ചിത്തിരക്കിളി
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ
കൊച്ചുപെണ്ണിന്റെ ജാതകക്കുറി
കൊത്തിയെടുത്താട്ടേ - ഈ
കൊച്ചുപെണ്ണിന്റെ ജാതകക്കുറി
കൊത്തിയെടുത്താട്ടേ
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ
പ്രേമകലയില്‍ ബിരുദമുള്ള പെണ്ണ്
കോളേജില്‍ പഠിക്കുന്ന പെണ്ണ്
പെണ്ണിനുണ്ടൊരു കാമുകന്
സുന്ദരനൊരു കാമുകന്
സര്‍വ്വകലാശാലയിലെ കാമദേവന്
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ
ചുണ്ടുകളില്‍ വെണ്മണിശ്ലോകവുമായി
വന്നു നിന് കവിളില്‍ കളമെഴുതും -
അവന് കളമെഴുതും
കണ്ണു കൊണ്ടു കത്തെഴുതി
കിനാവിന്റെ കൂട്ടിലാക്കി
കൊണ്ടുവന്ന് നല്കുന്ന കൂട്ടുകാരന് -
നല്ല കൂട്ടുകാരന്
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ
കൊച്ചുപെണ്ണേ കൊച്ചുപെണ്ണേ
കിളുന്നുപെണ്ണേ - ഓഹോ കിളുന്നുപെണ്ണേ
നിനക്കിഷ്ടമുള്ള കൂട്ടുകാരൻ
കെട്ടുമല്ലോ - നിന്നെ കെട്ടുമല്ലോ
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ
കൊച്ചുപെണ്ണിന്റെ ജാതകക്കുറി
കൊത്തിയെടുത്താട്ടേ
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ