ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ

ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ
അർച്ചനാവേദിതൻ രോമാഞ്ചമേ
അർച്ചനാവേദിതൻ രോമാഞ്ചമേ
(ആശ്രമപുഷ്പമേ..)

തെളിയുന്നു പത്മരാഗമൊളിതൂവും നിൻ ചൊടിയിൽ
ഒരു പ്രേമവസന്തത്തിൻ ദ്രുതകവനം
ആ മുഗ്ദ്ധ കാമനതൻ അലങ്കാരകന്ദളങ്ങൾ
അബലനാമെന്നെയും കവിയാക്കി
ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ
അധരത്തിലെന്നുമതു ശ്രുതിയിടട്ടെ
(ആശ്രമപുഷ്പമേ..)

ആ.....
വിടരുന്നു നീലജലം ഇളകുന്ന നിൻമിഴിയിൽ
ഒരു ദാഹവാസരത്തിൻ മധുരോദയം
ആ സ്വർണ്ണരശ്മികൾതൻ അഭിലാഷവർണ്ണരാജി
അനുകനാമെന്നെയും കവിയാക്കി
ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ
മിഴിത്തുമ്പിലെന്നുമതു വിരിഞ്ഞിടട്ടെ
(ആശ്രമപുഷ്പമേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aashrama Pushpame

Additional Info

അനുബന്ധവർത്തമാനം