സുരഭിലസുഖകര യാമം

സുരഭിലസുഖകര യാമം
തരളിത മധുരിത രാഗം
നിശയുടെ പദലയ താളം
മലർശരനുത്സവമേളം
മെല്ലെ മണിവാതില്‍ തുറക്കൂ
എന്നെ നിന്‍ മാറിലണയ്ക്കൂ
കൂന്തല്‍ തിര മാടിയൊതുക്കൂ
റാന്തല്‍ തിരി താഴ്ത്തി വിളിക്കൂ
അമൃതചഷകമെവിടെ

നീ ഒരു കുളിരലയുടെ 
തഴുകലിലൊഴുകി വരൂ
ഈ മധുകണമുതിരുമൊര-
നുഭവമിനിയറിയൂ
ഏകാന്തരാവില്‍ രാജാങ്കണത്തില്‍
നീ മാത്രമായിരുന്നു
മെയ്യോടുമെയ്യായ് ചേരുന്ന നിമിഷം
മേഘങ്ങള്‍ പെയ്തൊഴിഞ്ഞു
മിഴിയും മിഴിയും തുഴയുമ്പോള്‍
ചൊടിയില്‍ മധുരം കിനിയുമ്പോള്‍
എന്നും നിൻ കൂട്ടിലൊതുങ്ങി
എല്ലാം പൂമ്പാട്ടിലിണക്കി
പൊന്നും പൂത്താലമൊരുക്കി
പൊന്നേ നീ കൂടെയിരുന്നാല്‍
ഹൃദയം നിറയെ മധുരം

ഈ കരതലമുരളിയിലിണയുടെ കരളുണരും
നീ പകല്‍മഴ കഴുകിയ 
കിളിനറുകുളിരണിയും
മൂകാനുരാഗം മുത്തായി മാറും
പ്രേമത്തിന്‍ ചൂടുണരും
ആകാശമൗനം നക്ഷത്രലിപിയില്‍
ആശംസ നേർന്നരുളും
മനസ്സും മനസ്സും നിറയുമ്പോള്‍
മധുവിധു മധുരം കവിയുമ്പോള്‍
എന്നും ഈ കയ്യിലൊതുങ്ങി 
എൻ‌മാറിൽ വീണു മയങ്ങി
കായാമ്പൂ മിഴികള്‍ തുളുമ്പി 
കാണാത്തൊരു താമര പൊങ്ങി
പ്രണയസുകൃതമറിയും

സുരഭിലസുഖകര യാമം
തരളിത മധുരിത രാഗം
നിശയുടെ പദലയ താളം
മലർശരനുത്സവമേളം
മെല്ലെ മണിവാതില്‍ തുറക്കൂ
എന്നെ നിന്‍ മാറിലണയ്ക്കൂ
കൂന്തല്‍ തിര മാടിയൊതുക്കൂ
റാന്തല്‍ തിരി താഴ്ത്തി വിളിക്കൂ
അമൃതചഷകമെവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Surabhila sukhakara yaamam

Additional Info

Year: 
2000

അനുബന്ധവർത്തമാനം