സാഗരോപമം സാഗരം - F

സാഗരോപമം സാഗരം
അതില്‍ സാഹസത്തില്‍ നാം സാക്ഷികള്‍
നൂറു കൈകളാല്‍ സ്വാഗതം
ഈ തീരസന്ധ്യകള്‍ മോഹനം
ഹൃദ്യസുന്ദര പ്രേമനീലിലെ
നിത്യവിസ്മയം നീ
(സാഗരോപമം...)

പളുങ്കുതിരകള്‍ പടവൊരുക്കും
പവിഴപ്പുറ്റുകള്‍ നട തുറക്കും
മനസ്സു മയക്കും മണിയറയില്‍
മത്സ്യകന്യക കാത്തിരിക്കും
വരനെ മാറില്‍ സ്വീകരിക്കും
ഇരവിലോരോ രാവു തീരും
മൂന്നാം നാളവന്‍ കരയടിയും
ആഴംതേടിപ്പോകരുതീക്കടൽ 
ആർത്തുചിരിക്കുമ്പോൾ
ജീവിതമെന്നൊരു മിഥ്യ 
നമുക്കീ കൈയ്യിലിരിക്കുമ്പോൾ
(സാഗരോപമം...)

കറുപ്പും വെളുപ്പും ഭേദമില്ല
കടലിനെന്തും വേറെയല്ല
അമിത സാഹസമരുതരുതേ
അത്ഭുതങ്ങളില്‍ വീഴരുതേ
കരയിലൊരു തീയൊരുക്കാം
കരളില്‍ കരളില്‍ ചൂടു പകരാം
ലോകം മുഴുവനും ഒരു കുടുംബം
കൈയ്യും കൈയ്യും കോർത്തു നമുക്കീ 
കടലിനു മട തീർക്കാം
കണ്ണിൽ സ്നേഹനിലാവൊടു സുന്ദര 
പൗർ‌ണ്ണമിയും തീർക്കാം
(സാഗരോപമം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sagaropamam sagaram - F

Additional Info

Year: 
2000

അനുബന്ധവർത്തമാനം